Latest NewsSaudi ArabiaNewsInternationalGulf

വിദ്യാഭ്യാസ മേഖലയിലെ കൂടുതൽ വിഭാഗങ്ങൾക്ക് നേരിട്ട് പ്രവേശിക്കാം: അനുമതി നൽകി സൗദി അറേബ്യ

റിയാദ്: യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി നൽകി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Read Also: മനുഷ്യക്കടത്ത്, ആയുധക്കടത്ത്, മയക്കുമരുന്ന് തുടങ്ങിയ അധോലോക പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രങ്ങൾ രാമേശ്വരവും കൊല്ലവും?

രാജ്യത്തെ യൂണിവേഴ്‌സിറ്റികൾ, കോളേജുകൾ, സ്‌കൂളുകൾ, ടെക്നിക്കൽ ഇൻസ്റ്റിറ്റിയൂഷനുകൾ, തൊഴിൽപരമായ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അധ്യാപകർ, അധ്യയന വിഭാഗം ജീവനക്കാർ എന്നിവർക്കാണ് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയത്. ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള സ്‌കോളർഷിപ്പ് വിദ്യാർത്ഥികൾക്കും പുതിയ തീരുമാനം ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്ത്യ, പാകിസ്താൻ, ഇന്തോനോഷ്യ, ഈജിപ്ത്, തുർക്കി, ബ്രസീൽ, എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്ഥാൻ, ലെബനൻ തുടങ്ങി 10 രാജ്യങ്ങളാണ് നിലവിൽ സൗദിയിലേക്കു നേരിട്ട് യാത്രാ വിലക്ക് നേരിടുന്നത്. 18 വയസിനു താഴെയുള്ള സ്വദേശികൾക്കു ബഹ്റൈനിലേക്കുള്ള യാത്ര താൽക്കാലികമായി നിർത്തിവച്ച തീരുമാനവും മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്.

Read Also: ജനങ്ങളെ വ്യാജ വാര്‍ത്തകള്‍ നല്‍കി വഞ്ചിച്ചിരുന്ന മാദ്ധ്യമപ്രവര്‍ത്തകനെ ചോദ്യം ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button