KeralaLatest NewsNewsApaswarangal

ഇത് ജമാഅത്തെ ഇസ്ലാമിയുടെ ക്വട്ടേഷന്‍: പ്രമോദ് രാമന്റെ വിമര്‍ശനത്തിന് മറുപടിയുമായി വിനു

തനിക്കെതിരെ പ്രമോദ് രാമന്‍ വിമര്‍ശന പോസ്റ്റിട്ടത് ജമാഅത്തെ ഇസ്ലാമിയുടെ പ്രേരണ കൊണ്ടാണെന്ന് വിനു

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ മാധ്യമ പ്രവർത്തകരുടെ പോർ വിളികൾ ശക്തമാകുകയാണ്. മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ ഫേസ്‌ബുക്കിലൂടെ ഉയര്‍ത്തിയ വിമര്‍ശനത്തിന് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടികൊണ്ടായിരുന്നു ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകനായ വിനു വി ജോണ്‍ ആദ്യം മറുപടി നൽകിയത്. എന്നാൽ ഇപ്പോൾ വീണ്ടും ട്വിറ്ററിലൂടെ പ്രമോദ് രാമനെതിരെ രംഗത്തുവന്നിരിക്കുകയാണ് വിനു. തനിക്കെതിരെ പ്രമോദ് രാമന്‍ വിമര്‍ശന പോസ്റ്റിട്ടത് ജമാഅത്തെ ഇസ്ലാമിയുടെ പ്രേരണ കൊണ്ടാണെന്ന് വിനു ട്വീറ്റു ചെയ്തു.

read also: ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ നേട്ടങ്ങൾക്ക് ആദരവ്: അഞ്ഞൂറിലധികം ഡോക്ടർമാർക്ക് ഗോൾഡൻ വിസ അനുവദിച്ച് യുഎഇ

‘സെപ്റ്റംബർ26ലെ-താലിബാൻ മാറിയോ-ചർച്ചയിൽ ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.അതിലുള്ള പകയാണ് ജഅഇസ്ലാമി അവരുടെ ചാനൽ എഡിറ്ററായ പ്രമോദ് രാമനെ ഉപയോഗിച്ച് എഫ്ബി പോസ്റ്റിലൂടെ തീർത്തത്. എഡിറ്റർമാർ,മറ്റു സ്ഥാപനങ്ങൾ എന്ത് ചെയ്യണം എന്ന് പറയുക പതിവില്ല. ഇത് ജഅഇ ക്വട്ടേഷനാണ്!’ വിനു ട്വീറ്റു ചെയ്തു.

കര്‍ഷകരുടെ മരണം പരിഗണിക്കാതെ ഏഷ്യാനെറ്റ് ന്യൂസ് ശബരിമലയുമായി ബന്ധപ്പെട്ട വ്യാജ ചെമ്ബോല വിവാദം ചര്‍ച്ചക്ക് എടുത്തതിനെ വിമര്‍ശിച്ചു പ്രമോദ് രാമന്‍ രംഗത്തുവന്നതാണ് വിമർശനത്തിന് കാരണം.

shortlink

Related Articles

Post Your Comments


Back to top button