Latest NewsUAENewsInternationalGulf

വെർച്വൽ താമസ വിസ ലഭിക്കാനുള്ള അപേക്ഷ: നിർദ്ദേശങ്ങൾ വ്യക്തമാക്കി അധികൃതർ

ദുബായ്: വിദേശികൾക്ക് യുഎഇയിൽ വെർച്വൽ താമസ വിസ ലഭിക്കാനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ. വെർച്വൽ താമസ വിസയ്ക്ക് അപേക്ഷിക്കാനായി 5 രേഖകൾ വേണമെന്ന് അധികൃതർ വ്യക്തമാക്കി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് വെബ്‌സൈറ്റ് വഴിയാണ് വെർച്വൽ താമസ വിസയ്ക്ക് അപേക്ഷ നൽകേണ്ടത്.

Read Also: ഉത്തർപ്രദേശിനെ കലാപഭൂമിയാക്കാൻ കഴിയില്ല: ആർക്ക് എപ്പോൾ വേണമെങ്കിലും ലഖിംപൂർ സന്ദർശിക്കമെന്ന് യോഗി ആദിത്യനാഥ്

വിവിധ രാജ്യങ്ങളിലെ കമ്പനികളിൽ ജോലിചെയ്യുന്നവർക്ക് യുഎഇയിൽ താമസിച്ച് ഓൺലൈനിൽ ജോലിചെയ്യാൻ അവസരമൊരുക്കുന്നതാണ് വെർച്വൽ വിസ. അപേക്ഷകർ ‘വർക് ഫ്രം ഹോം’ ആണെന്നു തെളിയിക്കുന്ന രേഖയും 3,500 ഡോളറോ (2,60,985 രൂപ) അതിനു സമാനമായ തുകയോ മാസ വേതനമുണ്ടെന്ന രേഖയുമായി വെർച്വൽ താമസ വിസയ്ക്ക് അപേക്ഷിക്കാം. ആരോഗ്യ ഇൻഷുറൻസ്, പാസ്‌പോർട്ട് പകർപ്പ്, മെഡിക്കൽ റിപ്പോർട്ട് എന്നിവയാണ് വെർച്വൽ വിസയ്ക്ക് ആവശ്യമായ മറ്റു രേഖകൾ. 300 ദിർഹമാണ് വിസയുടെ ഫീസ്. വിസ ലഭിക്കുന്നതിന് ആവശ്യമായ എല്ലാ നടപടി ക്രമങ്ങളും ica.gov.ae. എന്ന സൈറ്റ് വഴി ഓൺലൈൻ വഴി ചെയ്യാം.

Read Also: ദീര്‍ഘ നേരം ഇരുന്നുള്ള ജോലി ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!

ജോലി ചെയ്യുന്ന കമ്പനി യുഎഇയിൽ അല്ലെങ്കിൽ പോലും അപേക്ഷകന് വെർച്വൽ താമസ വിസ ലഭിക്കും. കഴിഞ്ഞ വർഷം മുതലാണ് യുഎഇ ഇത്തരത്തിൽ വെർച്വൽ താമസ വിസ അനുവദിച്ച് തുടങ്ങിയത്. വിദേശികൾക്ക് സ്വന്തം സ്‌പോൺസർഷിപ്പിൽ ഒരു വർഷം വരെ യുഎഇയിൽ താമസിച്ച് ജോലി ചെയ്യാം. അതേസമയം വെർച്വൽ വിസയുള്ളവർക്ക് ഇതര താമസ വിസക്കാരെപ്പോലെ എല്ലാ ആനുകൂല്യങ്ങളും നൽകുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button