KannurKeralaLatest NewsNews

അഴീക്കൽ കടപ്പുറത്ത് കരയ്ക്കടിഞ്ഞത് തിമിം​ഗലത്തിന്റെ ജഡം, പോസ്റ്റ്മോ‍‍ർട്ടം പുരോഗമിക്കുന്നു

കണ്ണൂർ: കണ്ണൂർ അഴീക്കലിൽ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. തിമിംഗലത്തിന്റെ മൃതദേഹത്തിന്റെ വായ്ഭാഗത്ത് വല കുടുങ്ങി കിടക്കുന്നുണ്ട്. ശരീരത്തിൽ നിന്ന് കുടൽ മാലകൾ പുറത്തുവന്നിട്ടുണ്ട്. വെറ്ററിനറി സർജൻ എത്തി പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പോസ്റ്റ്മോർട്ടം പൂർത്തിയായതിന് ശേഷം മാത്രമേ അസ്വാഭാവിക മരണമാണോ അതോ സ്വാഭാവികമോ എന്ന് സ്ഥിരീകരിക്കാനാകൂ. ഇന്ന് രാവിലെ ലൈറ്റ് ഹൌസിന് സമീപത്താണ് തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. ജഡം കണ്ട നാട്ടുകാർ ഉടൻ തന്നെ കോസ്റ്റൽ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കോസ്റ്റൽ പൊലീസെത്തി നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം സംസ്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button