Latest NewsIndia

ഡിഫന്‍സ് അക്കാദമിക്ക് പിന്നാലെ സൈനിക കോളേജിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം

ആദ്യ ഘട്ടത്തില്‍ രാജ്യത്തെ ശരാശരി 25 കുട്ടികള്‍ക്ക് വരെ ആദ്യ വര്‍ഷം പ്രവേശനം ലഭിക്കും.

ന്യൂഡല്‍ഹി: പ്രതിരോധമേഖലയില്‍ കവചം തീര്‍ക്കാന്‍ രാജ്യത്തെ പെണ്‍കുട്ടികളും ഒരുങ്ങുന്നു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈനിക കോളേജുകളിലേക്ക് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചു.മുന്‍പ് ചരിത്രത്തില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്ക് നാഷണല്‍ ഡിഫെന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും പ്രവേശനം അനുവദിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് സൈനിക കോളേജിലേക്കും പ്രവേശനം അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഇത് പ്രകാരം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അഖിലേന്ത്യ പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്കും അവസരം ലഭിക്കും. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ ശരാശരി 25 കുട്ടികള്‍ക്ക് വരെ ആദ്യ വര്‍ഷം പ്രവേശനം ലഭിക്കും.

പിന്നീടുള്ള ഓരോ ആറുമാസത്തിലും അഞ്ച് പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി ശേഷി വര്‍ദ്ധിപ്പിക്കും. 250ല്‍ നിന്ന് 300 ആയിട്ടാണ് ആദ്യ ഘട്ടത്തില്‍ ശേഷി ഉയര്‍ത്തുക.രണ്ടാം ഘട്ടത്തില്‍ ഓരോ ആറുമാസത്തിലും 10 പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി ശേഷി 300ല്‍ നിന്ന് 350 ആക്കും.രണ്ട് ഘട്ടത്തിന് ശേഷം സൈനിക കോളേജില്‍ 20 ആണ്‍കുട്ടികളും 100 പെണ്‍കുട്ടികളും പഠിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്നത്.

 

shortlink

Post Your Comments


Back to top button