Latest NewsIndia

ലഖീംപൂര്‍ ഖേരി അക്രമം: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി, ഇന്ന് പരിഗണിക്കും

പ്രതിഷേധക്കാര്‍ കാറിലുണ്ടായിരുന്നവരെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

ന്യൂഡല്‍ഹി : ലഖീംപൂര്‍ ഖേരി അക്രമവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബെഞ്ച് നാളെ കേസ് പരിഗണിക്കും. അക്രമത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് സുപ്രീം കോടതി കേസെടുത്തത്. അതേസമയം സംഘര്‍ഷത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കും പങ്കുണ്ടെന്ന് ആരോപിച്ച്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും ആര്‍ക്ക് വേണമെങ്കിലും ലഖീംപൂര്‍ ഖേരിയിലേക്ക് പ്രവേശിക്കാമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും സഹോദരി പ്രിയങ്ക വാദ്രയ്‌ക്കും പ്രദേശത്തേയ്‌ക്ക് പ്രവേശിക്കാനും അനുമതി നല്‍കി.

കഴിഞ്ഞ ദിവസമാണ് ലഖീംപൂര്‍ ഖേരിയില്‍ ആക്രമണം നടന്നത്. പ്രതിഷേധ സംഘടനകള്‍ വാഹനവ്യൂഹത്തിനെതിരെ ആക്രമണം നടത്തിയതോടെ കാര്‍ നിയന്ത്രണം വിട്ട് ആളുകള്‍ക്കിടയിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു. ആക്രമണത്തില്‍ നാല് പേര്‍ മരിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കാറിലുണ്ടായിരുന്നവരെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button