KollamKeralaLatest NewsNews

നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്‍: ഫോട്ടോഗ്രാഫി മത്സരത്തില്‍, മലയാളി ഫോട്ടോഗ്രാഫര്‍ക്ക് റണ്ണറപ്പ് അവാര്‍ഡ്

കൊല്ലം: നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ ഫോട്ടോഗ്രാഫി മത്സരത്തിൽ മലയാളി ഫോട്ടോഗ്രാഫറിന് റണ്ണറപ്പ് അവാര്‍ഡ് ലഭിച്ചു. കൊല്ലം സ്വദേശിയായ ഫോട്ടോഗ്രാഫര്‍ ഹരി കുമാറിനാണ് പത്താമത് വന്യജീവി വിഭാഗം ഫോട്ടോഗ്രാഫി മത്സരത്തില്‍ റണ്ണറപ്പ് അവാര്‍ഡ് ലഭിച്ചത്.

മിച്ചൽ ലൂയിസാണ് ഈ വിഭാഗത്തില്‍ വിജയിച്ചത്. ദിമിത്രിയോസ് സഖറോപൗലോസിനും ഹരികുമാറിനും ഈ വിഭാഗത്തില്‍ റണ്ണറപ്പ് അവാര്‍ഡുകളുണ്ട്. നേരത്തെ റഷ്യയിലെ ‘അവാര്‍ഡ് 35’ എന്ന അന്താരാഷ്ട്രാ ഫോട്ടോഗ്രാഫി മത്സരത്തിലും ഹരികുമാർ വിജയിയായിരുന്നു.

ഹരി കുമാർ പകര്‍ത്തിയ, സ്കോട്ട്ലൻഡിലെ അവീമോറിലെ ജലാശയത്തില്‍ നിന്ന് ഇരപിടിച്ച് പറന്നുയരുന്ന പരുന്തിന്‍റെ ചിത്രത്തിനാണ് റണ്ണറപ്പ് അവാർഡ് ലഭിച്ചത്. ഹരികുമാര്‍ സ്കോട്‍ലാന്‍റിലെ ഇന്ത്യന്‍ എംബസിയില്‍ ഐടി വിദഗ്ദമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button