KeralaLatest NewsNewsWomen

ഒളിഞ്ഞിരുന്ന് പോൺ കണ്ടിട്ട് സദാചാരം വിളമ്പുന്ന പാരമ്പര്യവാദികളുടെ ഊളത്തരങ്ങൾ, സൂക്ഷ്മതയോടെ ചുവടുവയ്ക്കണമെന്നു രേവതി

കാലമിത്രയായിട്ടും ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് പ്രാഥമിക ധാരണകൾ പോലുമില്ലാത്ത സമൂഹത്തിലേക്കാണ് വിപുലമായ ഈ ആശയം അവതരിപ്പിക്കേണ്ടത്.

തിരുവനന്തപുരം : വിദ്യാർത്ഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീ ദേവിയുടെ പ്രസ്താവനയ്ക്ക് നേരെ അശ്‌ളീലമായ രീതിയിലായിരുന്നു മലയാളികളുടെ പ്രതികരണം. സ്‌കൂളുകളിൽ പ്രാക്ടിക്കൽ ക്ളാസുകൾ വേണമെന്നും അവിടെ തന്നെ പ്രസവ വാർഡ് ഒരുക്കണമെന്നുമുള്ള കമന്റുകളിലൂടെ മലയാളി തങ്ങളുടെ സദാചാര ബോധങ്ങൾ അടയാളപ്പെടുത്തി. ഇപ്പോഴിതാ ഈ വിഷയത്തിന്റെ തന്റെ നിലപാട് പങ്കുവച്ചിരിക്കുകയാണ് നടി രേവതി സമ്പത്ത്.

ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചുവടുവെപ്പുകൾ വളരെ സൂക്ഷ്മതയോടെ വേണം നടപ്പിലാക്കേണ്ടതെന്നും പോൺ അടക്കമുള്ളവയുടെ പ്രശ്നങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനും അതുണ്ടാക്കുന്ന മാനസികവും ശാരീരികവുമായ ആഘാതങ്ങളെ കുറിച്ച് പഠിപ്പിക്കാനും ലൈംഗിക വിദ്യാഭ്യാസത്തിനു സാധിക്കണമെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ രേവതി പറയുന്നു.

read also: ഇരുചക്ര വാഹനങ്ങളില്‍ ഇനി കുട ചൂടി യാത്ര ചെയ്താൽ പിഴ: നിയമം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍

കുറിപ്പ് പൂർണ്ണ രൂപം

ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചുവടുവെപ്പുകൾ വളരെ സൂക്ഷ്മതയോടെ വേണം നടപ്പിലാക്കേണ്ടത്. തുടക്കത്തിലെ ജാഗ്രത കുറവുകൾ ഒടുക്കംവരെ പേറേണ്ടി വരുന്ന സ്ഥിതിയാണ് എപ്പോഴും നാം അഭിമുഖീകരിക്കാറുള്ളത്.

കാലമിത്രയായിട്ടും ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് പ്രാഥമിക ധാരണകൾ പോലുമില്ലാത്ത സമൂഹത്തിലേക്കാണ് വിപുലമായ ഈ ആശയം അവതരിപ്പിക്കേണ്ടത്. കുട്ടികൾക്കു മുമ്പേ അധ്യാപകർക്കും അവരോടൊപ്പം രക്ഷിതാക്കൾക്കും ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. Reproductive System എന്ന പാഠം സ്കിപ്പ് ചെയ്തു പോകുന്ന ലിംഗനീതിയെകുറിച്ചുള്ള സാമാന്യധാരണകൾ പോലുമില്ലാത്ത എത്രയോ അധ്യാപകരെ നാം കണ്ടിട്ടുണ്ട്. തുടക്കം കൃത്യമായില്ലെങ്കിൽ നിരവധി തെറ്റിദ്ധാരണകളാണ് കുട്ടികളിലേക്ക് പകർന്നുകൊടുക്കാൻ സാധ്യതയുള്ളത്. വിഷയവുമായി ബന്ധപ്പെട്ട് കൃത്യമായ ധാരണകളുള്ള വിദഗ്ധരെ കണ്ടെത്തി സിലബസ്സും പഠനരീതിയും തയ്യാറാക്കണം. ‘ പി.എച്ച്.ഡികളുടെ എണ്ണമോ അക്കാദമിക്ക് ബ്രില്ല്യൻസോ രാഷ്ട്രീയമായ മൂല്യബോധത്തിൻ്റെ തെളിവുകളില്ലാത്തതിനാൽ ഈ തെരഞ്ഞെടുപ്പ് വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ട്. പരസ്പര ബഹുമാനം, കൺസെൻ്റ്, ലിംഗനീതി തുടങ്ങി എല്ലാത്തിനെയും ഉൾക്കൊള്ളാവുന്ന ഒരു ഇൻക്ലൂസിവ് മൂവ്മെൻ്റായി ലൈംഗികവിദ്യാഭ്യാസം മാറണം.

പോൺ അടക്കമുള്ളവയുടെ പ്രശ്നങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനും അതുണ്ടാക്കുന്ന മാനസികവും ശാരീരികവുമായ ആഘാതങ്ങളെ കുറിച്ച് പഠിപ്പിക്കാനും ലൈംഗിക വിദ്യാഭ്യാസത്തിനു സാധിക്കണം. പോൺ കാണുന്നത് അവകാശമാണെന്ന് പ്രഖ്യാപിച്ച പുരോഗമനസർക്കിളിൻ്റെയും ഒളിഞ്ഞിരുന്ന് പോൺ കണ്ട് സദാചാരം വിളമ്പുന്ന പാരമ്പര്യവാദികളുടേയും ഊളത്തരങ്ങൾക്കപ്പുറം ശാസ്ത്രീയവും യുക്തിപരവുമായി പോൺ അടക്കമുള്ള പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ ലൈംഗികവിദ്യാഭ്യാസത്തിനു സാധിക്കണം.
ചിലത് പറയാൻ മടിക്കുകയും അതിലേക്ക് ആക്സസിബിലിറ്റി നിലനിൽക്കുകയും ചെയ്യുന്ന കാലത്തോളം നമ്മുടെ ശ്രമങ്ങൾ പരാജയപ്പെട്ടുകൊണ്ടിരിക്കും. അതുകൊണ്ട് പറയാനുള്ളത് ശാസ്ത്രീയമായി പറയാനും തെളിമയോടെ നടപ്പിലാക്കാനും നിരന്തരം നവീകരിക്കാനുള്ള അടിത്തറ രൂപപ്പെടുത്താനും ആരംഭം മുതൽക്ക് നമുക്ക് സാധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button