KeralaLatest NewsNews

സ്‌കൂളുകളില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉച്ചഭക്ഷണം തയ്യാറാക്കും: മന്ത്രി വി ശിവന്‍കുട്ടി

അവധിദിനം അല്ലാത്ത ശനിയാഴ്ച അടക്കമുള്ള ദിവസങ്ങള്‍ പ്രവര്‍ത്തി ദിനമായിരിക്കും.

തിരുവനന്തപുരം: സ്‌കൂളുകളില്‍ ഉച്ചഭക്ഷണം വിളമ്പുന്നതിനുളള നടപടികള്‍ ആരംഭിക്കാന്‍ ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് വിതരണം ചെയ്യുന്നതിനുമുളള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ കുട്ടികള്‍ വിശന്നിരിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അവധിദിനം അല്ലാത്ത ശനിയാഴ്ച അടക്കമുള്ള ദിവസങ്ങള്‍ പ്രവര്‍ത്തി ദിനമായിരിക്കും. സ്‌കൂളുകളില്‍ സോപ്പ്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ സാഹചര്യം ഉണ്ടായിരിക്കും. കുട്ടികളുടെ ഊഷ്മാവ് അളക്കാന്‍ തെര്‍മ്മല്‍ സ്‌കാനറുണ്ടാകും. ഓരോ സ്‌കൂളിലും ഓരോ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’- മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു

Read Also: മരുന്ന് ഒളിപ്പിച്ചത് സാനിറ്ററി പാഡിലും ലെന്‍സ് ബോക്സിലും: ആര്യന്‍ ഖാന്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നത് ആദ്യമായല്ല

‘ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ എന്ന നിലയ്ക്ക് ആയിരിക്കും ക്രമീകരണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ബയോ ബബിള്‍ സംവിധാനം ഒരുക്കാനാണ് പദ്ധതി. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് കുട്ടികള്‍ എത്തുന്ന എല്ലാ ഇടങ്ങളും ശുദ്ധീകരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു’- മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button