Latest NewsNewsIndia

നാടിനെ നടുക്കി ബസ് അപകടം : 9 പേരുടെ ജീവന്‍ പൊലിഞ്ഞു, 27 പേര്‍ക്ക് പരിക്ക്

ലഖ്നൗ: ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 9 പേര്‍ മരിച്ചു, 27 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. നിയന്ത്രണം വിട്ട ലോറി ഡബിള്‍ ഡക്കര്‍ ബസില്‍ ഇടിച്ചായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്നും ലക്‌നൗ വഴി ബഹ്‌റൈച്ചിലേക്ക് വരികയായിരുന്നു അപകടത്തില്‍പ്പെട്ട ബസ്.

പരിക്കേറ്റവരെ ബരാബങ്കിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ മജിസ്ട്രേറ്റ് ആദര്‍ശ് സിംഗ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ ലക്‌നൗവിലുള്ള കെ ജി എം യു ട്രോമാ സെന്ററിലേയ്ക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും ധന സഹായം പ്രഖ്യാപിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി എതിര്‍ദിശയില്‍ വരികയായിരുന്ന ബസില്‍ ചെന്നിടിക്കുകയായിരുന്നുവെന്ന് ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button