Latest NewsNewsInternationalWomenLife StyleSex & Relationships

സ്ത്രീകള്‍ ഏറ്റവുമധികം കാണുന്നത് പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗികത: പിന്നിലെ കാരണം പറഞ്ഞ് ലൂസി നെവില്‍

ലൈംഗിക ദൃശ്യങ്ങൾ വ്യാപകമായി ലഭിക്കുന്ന ഇക്കാലത്ത് പലർക്കും പലതിനെ കുറിച്ചും സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. പോണ്‍ സൈറ്റുകളിൽ നിന്ന് ലഭിക്കുന്ന ലൈംഗിക ദൃശ്യങ്ങളിൽ ആകൃഷ്ടരാകുന്ന ചിലർ ഇതുമൂലം തെറ്റായ ദിശയിലേക്ക് നീങ്ങാറുണ്ട്. ലൈംഗിക കാഴ്ചപ്പാടുകളെയും സങ്കല്‍പങ്ങളെയും വളർത്തുന്നത് ഒരുപരിധിക്കപ്പുറത്തേക്ക് ഇത്തരം ദൃശ്യങ്ങളിൽ ‘മയങ്ങി വീണുകൊണ്ട്’ ആകരുതെന്നാണ് വിദഗ്ധർ പറയുന്നത്. എന്തായാലും പോണ്‍, ചില പഠനങ്ങള്‍ക്ക് കൂടി സാധ്യതയുള്ള മേഖലയാണെന്നാണ് പ്രമുഖര്‍ പലരും അഭിപ്രായപ്പെടുന്നത്. അത്തരത്തിൽ എഴുത്തുകാരിയും ഗവേഷകയും അധ്യാപികയുമായ ലൂസി നെവിലിന്റെ ചില കുറിപ്പുകൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.

Also Read:കയ്യിൽ കുരിശുണ്ടെന്ന് കരുതി മതം മാറിയെന്ന് പറയാൻ കഴിയില്ല, അന്യമതസ്ഥനെ വിവാഹം കഴിച്ചാല്‍ മതം മാറിയെന്നല്ല: ഹൈക്കോടതി

‘ഗേള്‍സ് ഹൂ ലൈക്‌സ് ബോയ്‌സ് ഹൂ ലൈക്‌സ് ബോയ്‌സ്’ എന്ന തന്റെ പുസ്തകത്തിന് വേണ്ടിയാണ് ലൂസി പഠനം തയ്യാറാക്കിയത്. പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗികതയോട് സ്ത്രീകള്‍ക്കുള്ള മനോഭാവവും അതിനുള്ള കാരണങ്ങളും ആണ് ലൂസി തന്റെ പഠനത്തിന് പശ്ചാത്തലമാക്കിയത്. 2016 പ്രമുഖ പോണ്‍ സൈറ്റായ ‘പോണ്‍ഹബ്’ ഈ വിഷയവുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. അതായത്, പുരുഷന്മാര്‍ തമ്മിലുള്ള ‘ഗേ പോണ്‍’ന് ധാരാളം സ്ത്രീ കാഴ്ചക്കാര്‍ ഉണ്ട് എന്നതായിരുന്നു ‘പോണ്‍ ഹബ്’ പുറത്തുവിട്ട വിവരം. സ്ത്രീകൾ ഏറ്റവും അധികം കാണുന്നത് ‘ഗേ പോൺ’ ആണെന്നായിരുന്നു മറ്റൊരു റിപ്പോർട്ട്. ഇതിനെയല്ലാം അടിസ്ഥാനത്തിലായിരുന്നു ലൂസിയുടെ പഠനം.

Also Read:കുട്ടികളെ ലൈം​ഗിക പീഡനത്തിനിരയാക്കുന്ന പുരോഹിതരെ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു, ലജ്ജിക്കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ

അഞ്ഞൂറോളം സ്ത്രീകളുമായി ഇടപഴകിയും ഇവരെ അഭിമുഖം ചെയ്തുമായിരുന്നു ലൂസിയുടെ പഠനയാത്ര. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരില്‍ മോശമല്ലാത്തൊരു വിഭാഗത്തിന് പുരുഷന്മാര്‍ തമ്മിലുള്ള സെക്‌സ് കാണുന്നതില്‍ (പോണ്‍ ) താല്‍പര്യമുണ്ടെന്നാണ് ലൂസി ചൂണ്ടിക്കാട്ടുന്നത്. പഠനത്തിൽ പങ്കെടുത്ത 60 ശതമാനം സ്ത്രീകളും പുരുഷന്മാരുടെ നഗ്നശരീരം കാണുന്നത് ആഗ്രഹിക്കുന്നവരാണ്. പുരുഷശരീരം ആസ്വദിക്കാന്‍ സാധിക്കുന്നത് ഇത്തരം രംഗങ്ങളിലൂടെയാണെന്നും ഇവർ പറഞ്ഞതായി ലൂസി ചൂണ്ടിക്കാട്ടുന്നു.

രണ്ടാമതായി പരുഷന്റെ അധികാരസ്വഭാവം ‘ഗേ പോണ്‍’ല്‍ കാണാന്‍ സാധിക്കില്ലെന്ന കാരണമാണ് സ്ത്രീകള്‍ ചൂണ്ടിക്കാട്ടിയത്. ആര് ആരെ കീഴ്‌പ്പെടുത്തുന്നു എന്ന പരിപാടി ഇവിടെ ഇല്ലെന്നും, രണ്ട് പേർക്കും തുല്യ സ്വാതന്ത്ര്യവും അഭിപ്രായവുമാണ് ഇക്കാര്യത്തിൽ ഉള്ളതെന്നും ഇവർ പങ്കുവെയ്ക്കുന്നു. സ്ത്രീ ലൈംഗികതയുമായും സ്ത്രീ ലൈംഗിക കാഴ്ചപ്പാടുകളുമായും ബന്ധപ്പെട്ട് നിരവധി വിവരങ്ങളാണ് ലൂസി പങ്കുവെയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button