Latest NewsNewsInternational

ബീജമോ അണ്ഡമോ ഇല്ലാതെ ഭ്രൂണം സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍;ആണും പെണ്ണുമില്ലാതെ ജീവന്‍ സൃഷ്ടിക്കുന്നത് അപകടമെന്ന ആശങ്കയിൽ ലോകം

ന്യൂയോർക്ക്: ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ജനിതക രോഗങ്ങള്‍ക്കെല്ലാം പരിഹാരവുമായി ശാസ്ത്രലോകം. സ്റ്റെം സെല്ലുകളിൽ നിന്ന് മനുഷ്യ ഘടകങ്ങളുള്ള ഒരു ഭ്രൂണം സൃഷ്ടിക്കുന്നതിനായി അണ്ഡത്തിനും ബീജത്തിനും ചുറ്റുമുള്ള ഓട്ടം അവസാനിപ്പിച്ച് ശാസ്ത്രജ്ഞര്‍. ശാസ്ത്രജ്ഞരുടെ റിസേർച്ചിന്റെ ഫലമായി ബീജമോ അണ്ഡമോ ഇല്ലാതെ ഭ്രൂണം സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിഞ്ഞിരിക്കുന്നു. അമേരിക്കയിലേയും ബ്രിട്ടനിലേയും ശാസ്ത്രജ്ഞരാണ് തങ്ങളുടെ പുതിയ കണ്ടുപിടുത്തത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ആണും പെണ്ണും ഇല്ലെങ്കിൽ പോലും ഒരു കുഞ്ഞ് ജനിക്കുമെന്ന് സാരം.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെയും കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ശാസ്ത്രജ്ഞരുടെ കൂട്ടായ പരിശ്രമങ്ങൾക്കൊടുവിലാണ് ഈ കണ്ടെത്തൽ. മനുഷ്യ വികാസത്തിന്റെ ആദിമഘട്ടത്തിലുണ്ടായ ഭ്രൂണങ്ങളോട് സമാനമായ ഒന്നാണിതെന്ന് പ്രൊഫസർ മഗ്ദലീന സെർനിക്ക-ഗോറ്റ്സ് പറഞ്ഞു. റീപ്രോഗ്രാമിംഗ് വഴി നമുക്ക് മനുഷ്യ ഭ്രൂണം പോലുള്ള മോഡലുകൾ സൃഷ്ടിക്കാൻ കഴിയുമെന്ന് മഗ്ദലീന ബുധനാഴ്ച ബോസ്റ്റണിൽ നടന്ന ഇന്റർനാഷണൽ സൊസൈറ്റി ഫോർ സ്റ്റെം സെൽ റിസർച്ചിന്റെ വാർഷിക യോഗത്തിൽ പറഞ്ഞു.

പ്രകൃതിദത്ത ഭ്രൂണത്തിനായുള്ള 14 ദിവസത്തെ വികാസത്തിന് തൊട്ടുമുമ്പ് ഒരു ഘട്ടത്തിലേക്ക് പ്രോട്ടോ-ഭ്രൂണങ്ങൾ വളർത്തിയെടുത്താണ് ഈ പരീക്ഷണം വിജയിപ്പിച്ചത്. ഈ ഭ്രൂണങ്ങൾക്ക് ഹൃദയമിടിപ്പോ തലച്ചോറോ ഇല്ല. എന്നാൽ, അണ്ഡത്തെയും ബീജത്തെയും പ്രവചിക്കുന്ന പ്രാഥമിക കോശങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ഗവേഷണം ഇതുവരെ ഒരു ജേണലിലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ഇതുവഴി ഉണ്ടാകുന്ന ഭ്രൂണങ്ങൾ യഥാർത്ഥ മനുഷ്യരാകുമെന്ന അവകാശവാദങ്ങളൊന്നും ഇവർ ഉന്നയിക്കുന്നില്ല. എന്നാൽ അവയുടെ സൃഷ്ടി നിയമപരവും ധാർമ്മികവുമായ പ്രത്യാഘാതങ്ങൾ ഉയർത്തുന്നു. കാരണം ലോകമെമ്പാടുമുള്ള നിലവിലെ നിയമങ്ങൾ ഒന്നും ഇത്തരത്തിലുള്ള ഭ്രൂണത്തിനെ സ്വാഗതം ചെയ്യുന്നില്ല. ആവർത്തിച്ചുള്ള ഗർഭം അലസലുകളെക്കുറിച്ച് പഠനം നടത്തുക എന്നതും ഇവരുടെ ഉദ്ദേശമാണ്. എന്നിരുന്നാലും, ആണും പെണ്ണുമില്ലാതെ ജീവന്‍ സൃഷ്ടിക്കുന്നത് അപകടകരമാണെന്ന ആശങ്ക ലോകം ഉയർത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button