KeralaLatest NewsNews

തിരുവനന്തപുരം വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റാന്‍ അദാനി : രണ്ട് സംസ്ഥാനങ്ങളുടെ യാത്രാ ഹബ്ബാക്കാന്‍ തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുഖച്ഛായ മാറുന്നു. വിമാനത്താവളത്തെ കേരളത്തിന്റേയും തമിഴ്‌നാടിന്റേയും യാത്രാ ഹബ്ബാക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എയര്‍ലൈന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തി . വിമാനത്താവളത്തിലേയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ എത്തിക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനാണ് ആദ്യപടിയായി അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്.

Read Also : കാമുകിയുടെ ഹൈഹീൽ ചെരുപ്പിൽ തട്ടി വീണ് കാലൊടിഞ്ഞു, കേസുകൊടുത്ത് കാമുകൻ: വിചാരണയ്ക്കിടെ ഇരുവരും വിവാഹിതരായി!

തിരുവനന്തപുരത്തു നിന്ന് വിവിധ രാജ്യങ്ങളിലേക്ക് നിലവില്‍ നേരിട്ട് സര്‍വിസുകളില്ല. ഇതിനാല്‍ യാത്രക്കാര്‍ കൊച്ചി അടക്കമുള്ള വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് ഒഴിവാക്കാനാണ് അദാനി ശ്രമിക്കുന്നത്. തമിഴ്നാട്ടിലെ യാത്രക്കാരെയും അതിലൂടെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്.

രാജ്യന്തര ടെര്‍മിനലില്‍ 32 വിമാനവും ആഭ്യന്തര ടെര്‍മിനലില്‍ 42 വിമാനവുമാണ് സര്‍വീസ് നടത്തിയിരുന്നത് ഇതില്‍ പകുതിയിലധികം സര്‍വീസുകളെയാണ് പിന്നീട് വെട്ടിക്കുറച്ചത്. ഇതില്‍ സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള സര്‍വീസുകളെ തിരുവനന്തപുരത്തുനിന്ന് വെട്ടിമാറ്റി സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിലേക്ക് കൈമാറിയിരുന്നു. ഈ സര്‍വീസുകള്‍ തിരികെ കൊണ്ടുവരാനാണ് അദാനി ഗ്രൂപ്പ് ഇപ്പോള്‍ ശ്രമിക്കുന്നത്.

സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ മടക്കിയെത്തിക്കുന്നതിനൊപ്പം പുതിയ സര്‍വീസുകള്‍കൂടി കൊണ്ടുവരാനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. പല വിമാനക്കമ്പനികളുമായി അദാനി നടത്തിയ ചര്‍ച്ച വിജയമായെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്തുനിന്ന് സര്‍വീസ് നടത്തുന്നതിന് കൂടുതല്‍ വിമാനക്കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button