Latest NewsNewsIndiaCrime

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി: പാക്ക് ഭീകരൻ അജ്മൽ കസബിനെ പാർപ്പിച്ച ജയിലിൽ ആര്യൻ ഖാൻ

 

മുംബൈ: ആഡംബരക്കപ്പലിലെ ലഹരിവിരുന്നു കേസിൽ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനുൾപ്പെടെ 8 പേരെ ജയിലിലേക്കു മാറ്റി. ആര്യനടക്കം 6 പേർ ആർതർ റോഡ് ജയിലിലും മുൺമുൺ അടക്കം 2 സ്ത്രീകൾ ബൈക്കുള വനിതാ ജയിലിലുമാണ്.

ഒപ്പം അറസ്റ്റിലായ സുഹൃത്ത് അർബാസ് മെർച്ചെന്റ്, മോഡൽ മുൺമുൺ ധമേച്ഛ എന്നിവരുടെ അപേക്ഷകളും നിരസിച്ചു. ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതിക്ക് പരിഗണിക്കാനാകില്ലെന്നും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അഭിഭാഷകൻ വാദിച്ചു.

അമ്മ ഗൗരി ഖാന്റെ 51-ാം പിറന്നാൾദിനമായ ഇന്നലെ ജാമ്യം ലഭിച്ച് വീട്ടിലെത്തുമെന്നു കുടുംബാഗങ്ങൾ പ്രതീക്ഷിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളി. ആര്യന്റെ പക്കൽ നിന്നു ലഹരിമരുന്നു പിടിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നും ആര്യന്റെ അഭിഭാഷകൻ അഭ്യർഥിച്ചു. ഇരുഭാഗവും കേട്ടശേഷം ജാമ്യാപേക്ഷ ഇവിടെ പരിഗണിക്കില്ലെന്ന് മജിസ്ട്രേട്ട് കോടതി അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button