ThiruvananthapuramKeralaLatest NewsNews

വൈദ്യുതി ബില്‍ കുടിശ്ശിക ഉണ്ടോ ? നാളെ മുതല്‍ കെഎസ്ഇബി വൈദ്യുതി വിച്ഛേദിക്കും

കുടിശ്ശികയുള്ളവരുടെ വൈദ്യുതി വിച്ഛേദിക്കാതെ ഇനി മുന്നോട്ടു പോകാനാകില്ലെന്നും പ്രതിസന്ധിയിലാണെന്നും കെഎസ്ഇബി

തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തി വച്ചിരുന്ന കുടിശ്ശികയുള്ളവരുടെ വൈദ്യുതി വിച്ഛേദിക്കല്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് കെഎസ്ഇബി. കുടിശ്ശികയുള്ളവരുടെ വൈദ്യുതി വിച്ഛേദിക്കാതെ ഇനി മുന്നോട്ടു പോകാനാകില്ലെന്നും പ്രതിസന്ധിയിലാണെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു. കോവിഡ്, പ്രളയ സാഹചര്യങ്ങളില്‍ കൂടെ നിന്ന ഈ പൊതുമേഖല സ്ഥാപനത്തെ സഹായിക്കണമെന്നാണ് അഭ്യര്‍ത്ഥന. കുടിശ്ശിക ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അടയ്ക്കാനും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്.

കെഎസ്ഇബി പറയുന്നത് ഇങ്ങനെ, നിങ്ങളുടെ ഞങ്ങളോടുള്ള പുഞ്ചിരി മായാതിരിക്കട്ടെ. വൈദ്യുത വിച്ഛേദനം ഒഴിവാക്കാന്‍ പറ്റാത്തതാണ്. കാരണം വളരെ ലളിതമാണ് 19 രൂപയ്ക്ക് വാങ്ങി മൂന്നു മുതല്‍ എട്ടു രൂപയ്ക്കു വരെ വിറ്റാല്‍ കുടിശ്ശികയില്ലാത്ത സ്ഥാപനത്തിന് പോലും പിടിച്ചു നില്‍ക്കാനാവില്ല. കോരിച്ചൊരിയുന്ന മഴയത്തും വെയിലത്തും കാറ്റത്തും ഞങ്ങള്‍ നിങ്ങളോടൊപ്പമായിരുന്നു.

ഈ പ്രതിസന്ധിയില്‍ വൈകുന്നേരം 6 മുതല്‍ 12 വരെ അലങ്കാര ലൈറ്റുകള്‍ ഒഴിവാക്കുക, ഫ്രിഡ്ജ് ഓഫ് ആക്കുക, ഇന്‍ഡക്ഷന്‍ കുക്കര്‍, ഹീറ്റര്‍, ഇസ്തിരി പെട്ടി വൈകുന്നേരം 6 മുതല്‍ രാത്രി 12 വരെ ഉപയോഗിക്കാതിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button