Latest NewsNewsIndia

എയര്‍ ഇന്ത്യയെ സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്

ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്. എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള ടെന്‍ഡറില്‍ ടാറ്റ ഗ്രൂപ്പിന്റെതാണ് ഉയര്‍ന്ന സഖ്യയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാവുന്നത്. 18,000 കോടി രൂപയാണ് എയര്‍ ഇന്ത്യ വാഗ്ദാനം ചെയ്തത്. സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില 20000 കോടിക്കടുത്തായിരുന്നു. ഇതിനേക്കാള്‍ 3000 കോടി അധികം ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്തതായി നേരത്തെ വാര്‍ത്ത വന്നിരുന്നു.

നഷ്ടത്തിലായതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചത്. കേന്ദ്രമന്ത്രിസഭാ സമിതിഎയര്‍ ഇന്ത്യാ സ്വകാര്യ വത്കരണത്തിന് അംഗീകാരം നല്‍കിയതോടെ നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു. ടാറ്റാ ഗ്രൂപ്പിന് പുറമെ സ്‌പൈസ് ജെറ്റ് ഉടമയായ അജയ് സിങും സ്വകാര്യ ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു. ബിസിനസ് ഗ്രൂപ്പെന്ന നിലയിലാണ് ടാറ്റ സണ്‍സ് ടെണ്ടറില്‍ പങ്കെടുത്തപ്പോള്‍ അജയ് സിങ് വ്യക്തിപരമായ നിലയിലാണ് പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button