Latest NewsKeralaNewsIndia

എല്ലാവരുടെയും അവകാശങ്ങൾക്ക് തുല്യത നൽകുന്ന ഓരേയൊരു ഭരണഘടന ഇന്ത്യയുടെ മാത്രം: ആരിഫ് മുഹമ്മദ് ഖാൻ

ഇന്ത്യയുടെ സംസ്‌കാരം അറിയപ്പെടുന്നത് മതത്തിന്റെ പേരിലല്ലെന്നും അദ്ദേഹം പറഞ്ഞു

ന്യൂഡൽഹി : ഭൂരിപക്ഷ- ന്യൂനപക്ഷ വേർതിരിവിന്റെ പ്രസക്തി ചോദ്യം ചെയ്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്തെ എല്ലാ ജനങ്ങളും തുല്യരാകുമ്പോൾ ഭൂരിപക്ഷം- ന്യൂനപക്ഷം എന്ന് വേർതിരിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മൾ ജീവിക്കുന്നത് പാകിസ്ഥാനിലല്ല. ഇന്ത്യയിൽ എല്ലാവരുടെയും അവകാശങ്ങൾക്കും തുല്യതയുണ്ട്. അതുകൊണ്ടുതന്നെ ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വേർതിരിവിനോട് വിയോജിക്കുന്നു. ആരോടും വിവേചനം കാണിക്കരുതെന്നതാണ് ഇന്ത്യയുടെ സംസ്‌കാരം. ഏറെ നാളുകളായി തന്നോട് ന്യൂനപക്ഷങ്ങളുടെ അവകാശം ഉറപ്പുവരുത്താൻ നിയമം കൊണ്ടുവരാൻ ആളുകൾ ആവശ്യപ്പെടുന്നു. എന്താണ് ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ വാക്കുകൾ ഉപയോഗിച്ചുള്ള വിഭജനം കൊണ്ട് അർത്ഥം വയ്‌ക്കുന്നത്. ഇതൊരിക്കലും അംഗീകരിക്കാനാകില്ല. എല്ലാ അവകാശങ്ങളും അനുഭവിക്കുന്ന താൻ ഒരു ഇന്ത്യൻ പൗരനായതിൽ അഭിമാനിക്കുന്നു’- ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Read Also  :  ഡി.ആര്‍.ഡി.ഒയുടെ പേരില്‍ വ്യാജരേഖ ഉണ്ടാക്കി: മോന്‍സന്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി

ഇന്ത്യയുടെ സംസ്‌കാരം അറിയപ്പെടുന്നത് മതത്തിന്റെ പേരിലല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മറ്റുള്ള രാജ്യങ്ങളിൽ സ്ഥിതി മറിച്ചാണ്. ഭൂരിഭാഗം രാജ്യങ്ങളുടെയും സംസ്‌കാരം മതങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇന്ത്യയുടെ സംസ്‌കാരത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. എല്ലാവർക്കും തുല്യ അവകാശങ്ങൾ നൽകുന്ന ഓരേയൊരു ഭരണഘടന ഇന്ത്യയുടേത് മാത്രമാണെന്നും ഗവർണർ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button