KeralaLatest NewsNewsCrime

ഡി.ആര്‍.ഡി.ഒയുടെ പേരില്‍ വ്യാജരേഖ ഉണ്ടാക്കി: മോന്‍സന്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി

മോണ്‍സനെതിരെ പുരാവസ്തു തട്ടിപ്പ് അടക്കം ഏഴ് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഡി.ആര്‍.ഡി.ഒയുടെ പേരില്‍ വ്യാജരേഖ ഉണ്ടാക്കിയതിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ തേടി ഡി.ആര്‍.ഡിഒക്ക് പ്രത്യേക അന്വേഷണ സംഘം കത്തയച്ചു.

ഇറിഡിയം കൈവശം വെയ്ക്കാന്‍ അനുമതിയുണ്ടെന്ന തരത്തില്‍ വ്യാജ രേഖ ഉണ്ടാക്കുകയും ഗവേഷകരുടെ വ്യാജ ഒപ്പും സീലും മോന്‍സന്‍ നിര്‍മ്മിച്ചതായും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. മോണ്‍സനെതിരെ പുരാവസ്തു തട്ടിപ്പ് അടക്കം ഏഴ് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഒന്നര ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ തുറവൂര്‍ സ്വദേശി നല്‍കിയ പരാതിയില്‍ ശനിയാഴ്ച മോന്‍സനെതിരെ കേസെടുത്തിരുന്നു. 2018 ജനുവരിയില്‍ തുറവൂരിലെ ഒരു കച്ചവടക്കാരന്‍ വഴി കൈമാറിയ പണം ഒരു വര്‍ഷം കഴിഞ്ഞിട്ടും തിരികെ തന്നില്ലെന്നാണ് പരാതി. ടി.വി സംസ്‌കാര ചാനല്‍ സ്വന്തമാക്കാന്‍ മോന്‍സന്‍ പത്ത് ലക്ഷം രൂപ സ്ഥാപക എം.ഡി ഹരിപ്രസാദിന് കൈമാറിയതിന്റെ ബാങ്ക് രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button