Latest NewsKeralaNews

മാര്‍ക്ക് ജിഹാദ് പരാമര്‍ശം: ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് വി ശിവന്‍കുട്ടി

വര്‍ഗീയതയും വംശീയതയും നിറഞ്ഞ പരാമര്‍ശമാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് എതിരെ പ്രൊഫസര്‍ നടത്തിയത്

തിരുവനന്തപുരം : മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും കത്തയച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിവാദ പരാമര്‍ശം നടത്തിയ ഡല്‍ഹി സർവകലാശാലയിലെ കിരോരി മാള്‍ കോളേജിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയ്‌ക്കെതിരെ നടപടി എടുക്കണമെന്നാണ് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്.

വര്‍ഗീയതയും വംശീയതയും നിറഞ്ഞ പരാമര്‍ശമാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് എതിരെ പ്രൊഫസര്‍ നടത്തിയത്. ക്രിമിനൽ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രൊഫസർക്കെതിരെ നടപടി വേണമെന്നും മന്ത്രി പറഞ്ഞു.

Read Also  :  ഐടി പാർലമെന്ററി സമിതി അധ്യക്ഷനായി വീണ്ടും തരൂർ

കുറിപ്പിന്റെ പൂർണരൂപം :

‘മാർക്ക് ജിഹാദ്’ പരാമർശം നടത്തിയ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ കിരോരി മാൾ കോളേജിലെ പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയ്ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡൽഹി സർവകലാശാല വൈസ് ചാൻസലർക്കും കത്തയച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കെതിരെയുള്ള വർഗീയതയും വംശീയതയും നിറഞ്ഞ പരാമർശമാണ് പ്രൊഫസർ നടത്തിയത്.

വിദ്യാർത്ഥികൾക്കിടയിൽ സ്പർദ്ധ വളർത്താൻ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രൊഫസർ നടത്തിയിട്ടുള്ളത് . ക്രിമിനൽ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രൊഫസർക്കെതിരെ നടപടി വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button