Latest NewsKeralaIndiaNews

കൈയ്യിൽ മെഹന്തി അണിഞ്ഞ് വീണ, കൗതുകത്തോടെ നോക്കി പിണറായി വിജയൻ: പഴയ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി

ഇന്ന് അന്താരാഷ്ട്ര ബാലികാദിനം ആണ്. എല്ലാവർഷവും ഒക്ടോബർ 11 നാണ് അന്താരാഷ്ട്ര ബാലികാദിനം ആചരിക്കുന്നത്. പെണ്മക്കളുടെ ദിനമായ ഇന്നത്തെ പ്രത്യേകതകൾ ഓർമിപ്പിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്നത്. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്.

പെണ്‍കുട്ടികളുടെ ദിനത്തില്‍ മകള്‍ക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മകളുടെ കൈകളില്‍ മൈലാഞ്ചിയിട്ടത് കൗതുകത്തോടെ നോക്കുന്ന പിണറായി എന്ന അച്ഛനെയാണ് ചിത്രത്തിൽ കാണാനാകുക. മൈലാഞ്ചി ഇട്ട മകള്‍ വീണയുടെ കൈകളില്‍ നോക്കി ചെറിയൊരു പുഞ്ചിരിയും മുഖ്യമന്ത്രി നൽകുന്നുണ്ട്. ‘ഇന്ന് പെണ്‍കുട്ടികളുടെ ദിനം. മകളോടൊപ്പം ഒരു പഴയ ചിത്രം’ എന്ന ക്യാപ്ഷനോടെയാണ് പിണറായി വിജയന്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഐക്യരാഷ്ട്രസഭ പെൺകുട്ടികളുടെ ദിനമായി ഒക്ടോബർ 11 തിരഞ്ഞെടുത്തത് 2011 ലും ആദ്യദിനം ആഘോഷിച്ചത് 2012ലുമാണ്. അന്നും ഇന്നും ലോകത്ത് നടക്കുന്ന അതിക്രമങ്ങളിൽ ഭൂരിഭാഗവും പെൺകുട്ടികളുടെ നേർക്കാണ് എന്നതാണ് ഏറ്റവും ദയനീയമായ കാര്യം. Digital Generation, Our Generation” എന്നതാണ് ഈ വർഷത്തെ ലോകബാലികാ ദിനത്തിന്റെ തീം.

shortlink

Related Articles

Post Your Comments

Related Articles


Back to top button