Latest NewsNewsFootballSports

യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്

മിലാൻ: യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്. ശക്തരായ സ്പെയിനിന്റെ യുവനിരയെ രണ്ടു ഗോളുകൾക്ക് തകർത്താണ് ഫ്രാൻസ് കിരീടം ചൂടിയത്. ഒരു ഗോളിന് പിന്നിലായിരുന്ന ഫ്രഞ്ച് പടയ്ക്ക് ആവേശ വിജയം സമ്മാനിച്ചത് സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയും കരീം ബെൻസിമയുമാണ്.

രണ്ടാം പകുതിയിലാണ് കലാശപ്പോരാട്ടത്തിലെ മൂന്ന് ഗോളുകളും പിറന്നത്. അറുപത്തിനാലാം മിനിറ്റിൽ ഗോൾ നേടി കൊണ്ട് മൈക്കേൽ ഒയർബസാൽ സ്പെയിനിനു ലീഡ് നേടി കൊടുത്തു.

Read Also:- ആസ്മയെ പ്രതിരോധിക്കാം ഈക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ!

തുടർന്ന് മികച്ച പന്തടക്കത്തോടെ കളിച്ച ഫ്രാൻസ് രണ്ട് മിനിട്ടിനുള്ളിൽ കരീം ബെൻസിമയുടെ ഗോളിൽ തിരിച്ചടിച്ചു. 80-ാം മിനിറ്റിൽ ഗോൾ നേടി കൊണ്ട് വേൾഡ് കപ്പ് ഹീറോ എംബാപ്പെ ഫ്രാൻസിന് വിജയ ഗോൾ സമ്മാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button