Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: ആദ്യ പത്ത് ദിവസത്തിനിടെ സന്ദർശനം നടത്തിയത് 411,768 പേർ

ദുബായ്: ആദ്യ പത്ത് ദിവസത്തിനിടെ ദുബായ് എക്‌സ്‌പോ വേദി സന്ദർശിച്ചത് 4,11,768 പേർ. എക്‌സ്‌പോ വേദിയുടെ പ്രവർത്തകർ, പ്രദർശകർ, പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. സന്ദർശകരിൽ മൂന്നിൽ ഒരാൾ വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികളാണ്. 175 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരാണ് എക്‌സ്‌പോയിൽ എത്തിയത്.

Read Also: കേരളം സുരക്ഷിത സ്ഥാനത്തേക്ക്, 18 വയസ് കഴിഞ്ഞ 82 ശതമാനം പേരിലും ആന്റി ബോഡിയെന്ന് സർക്കാർ

മേളയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ എക്‌സ്‌പോ വെർച്വലിൽ മൂന്നു ദശലക്ഷം ആളുകൾ ഉദ്ഘാടന ചടങ്ങ് തത്സമയം കണ്ടു. ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സന്ദർശകരുടെ സ്ഥിതി വിവരക്കണക്കുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടത്. ഒക്ടോബർ ഒന്നിനാണ് ദുബായ് എക്‌സ്‌പോ ആരംഭിച്ചത്.

Read Also: കൈയ്യിൽ മെഹന്തി അണിഞ്ഞ് വീണ, കൗതുകത്തോടെ നോക്കി പിണറായി വിജയൻ: പഴയ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button