Latest NewsNewsIndia

കുടുംബപേര് ‘ഖാന്‍’ ആയതിനാല്‍ സൂപ്പര്‍ സ്റ്റാർ ഷാറൂഖ് ഖാൻ വേട്ടയാടപ്പെടുന്നു: മെഹബൂബ മുഫ്തി

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമത്തില്‍ ആശിഷ് മിശ്രക്കെതിരെ കേസെടുക്കുന്നതിന് പകരം ആര്യന്‍ ഖാന് പിന്നാലെ പോയതിന് കേന്ദ്ര സര്‍ക്കാരിനെയും അവര്‍ പ്രസ്ഥാവനയിലൂടെ വിമര്‍ശിച്ചു.

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരെ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ലഹരി കേസുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് മെഹബൂബ മുഫ്തി പ്രസ്ഥാവന വിവാദത്തിലേക്ക് നീങ്ങിയത്. കുടുംബപ്പേര് ഖാന്‍ ആയതിനാല്‍ സൂപ്പര്‍ സ്റ്റാർ ഷാറൂഖ് ഖാനെ വേട്ടയാടപ്പെടുന്നു എന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്. തിങ്കളാഴ്ചയാണ് മെഹബൂബ മുഫ്തി ട്വിറ്ററിലൂടെ പരാമര്‍ശം നടത്തിയത്.

‘ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷിനെതിരെ നടപടിയെടുക്കുന്നതിനുപകരം 23 കാരനായ ആര്യന്‍ ഖാനെ പിന്തുടര്‍ന്ന് അക്രമിക്കുകയാണ് സര്‍ക്കാരും , നിയമപാലകരും . അതിന് കാരണം ഖാന്‍ എന്ന കുടുംബപ്പേരാണ്. ഇത് നീതിന്യായ വ്യവസ്ഥിതിയെ പരിഹസിക്കുന്നതാണ്. ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്ന ബിജെപി വോട്ട് ബാങ്കുകളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മുസ്ലിങ്ങളെ ലക്ഷ്യംവെക്കുകയാണ്’- മെഹബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു.

Read Also: വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടു: പൊലീസിനോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍

എന്നാൽ പ്രസ്ഥാവനക്ക് പിന്നാലെ ഡല്‍ഹിയിലെ ഒരു അഭിഭാഷകന്‍ പരാതി നല്‍കുകയായിരുന്നു. മെഹബൂബ മുഫ്തിക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. മുഫ്തിയുടെ പ്രസ്ഥാവന സമുദായങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും അശാന്തിയും സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രസ്താവനയാണെന്നും പരാതിയില്‍ ആരോപിക്കുന്നു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമത്തില്‍ ആശിഷ് മിശ്രക്കെതിരെ കേസെടുക്കുന്നതിന് പകരം ആര്യന്‍ ഖാന് പിന്നാലെ പോയതിന് കേന്ദ്ര സര്‍ക്കാരിനെയും അവര്‍ പ്രസ്ഥാവനയിലൂടെ വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button