Latest NewsNewsIndia

മുഖം മറച്ച് വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിച്ച് ഷാരൂഖ് ഖാൻ, ഈ വർഷം ഇത് മൂന്നാം തവണ

വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിച്ച് ഷാരൂഖ് ഖാൻ. പുതിയ ചിത്രമായ ‘ഡന്‍കി’ തിയറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെയാണ് ഷാരൂഖ് ഖാന്റെ സന്ദർശനം. നടൻ തന്റെ ടീമിനൊപ്പം പ്രശസ്തമായ ആരാധനാലയത്തിലേക്ക് നടക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മുഖം മറച്ചാണ് ഷാരൂഖ് ഖാൻ ക്ഷേത്രം സന്ദർശിച്ചത്. മുഖം മറച്ചിട്ടും ആരാധകര്‍ താരത്തെ തിരിച്ചറിയുകയായിരുന്നു.

കറുത്ത മാസ്ക് കൊണ്ട് മുഖം മറച്ച ഷാരൂഖിനെ ക്യാമറകളില്‍ നിന്നും പൊതിഞ്ഞാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊണ്ടു പോയത്. ഷാറുഖിന് പിന്നിലായി പൂജയെ കണ്ടതോടെയാണ് സുരക്ഷാ വലയത്തില്‍ നടന്ന് നീങ്ങുന്നത് ഷാരൂഖ് തന്നെയെന്ന് ആരാധകര്‍ ഉറപ്പിച്ചത്. ഈവര്‍ഷം ഇത് മൂന്നാം തവണയാണ് താരം വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയത്. ‘ജവാനും’ ‘പഠാനും’ തിയറ്ററുകളിലെത്തുന്നതിന് മുന്‍പും താരം ക്ഷേത്രദര്‍ശനത്തിനെത്തിയിരുന്നു.

പ്രിയപ്പെട്ടവരിൽ നിന്ന് വേർപെട്ടിരിക്കുന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ കഥയാണ് ഡങ്കി. ബൊമൻ ഇറാനി, തപ്‌സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിങ്ങനെ ബോളിവുഡിലെ അഭിനയ പ്രതിഭകൾ ഷാരൂഖ് ഖാനൊപ്പം പ്രധാനപ്പെട്ട കഥാപാത്രങ്ങളെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, രാജ്കുമാർ ഹിരാനി ഫിലിംസ് എന്നീ ബാനറുകൾ ചേർന്ന് അവതരിപ്പിക്കുന്ന ഡങ്കി രാജ്കുമാർ ഹിരാനി, ഗൗരി ഖാൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അഭിജാത് ജോഷി, രാജ്കുമാർ ഹിരാനി, കനിക ധില്ലൻ എന്നിവർ ചേർന്ന് എഴുതിയ ഡങ്കി, 2023 ഡിസംബർ 21ന് റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button