CinemaLatest NewsNewsIndiaBollywoodEntertainment

അല്ലാഹ് കരം കർനാ എന്ന് ശിലയെ പോലും ഉരുക്കും വിധം മധുരമായി പാടിയ ലതാജിക്ക് ഷാരൂഖിനെ മനസ്സിലാവും: അഞ്‍ജു പാർവതി

രാജ്യത്തെ എക്കാലത്തെയും വാനമ്പാടിയുടെ ചേതനയറ്റ മൃതദേഹത്തിന് മുമ്പിൽ ഒരാൾ കൈകൂപ്പി നിന്ന് പ്രാർഥിച്ചു. ഒരാൾ കൈകൾ മുകളിലേക്ക് ഉയർത്തി ‘ദുആ’ ചെയ്തു. ആ ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമാകുന്നത്. അന്തരിച്ച ഗായിക ലത മങ്കേഷ്‌കറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മുംബൈ ശിവാജി പാര്‍ക്കിലെത്തിയ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയും ആണ് ചിത്രത്തിൽ. ലത മങ്കേഷ്‌കര്‍ക്ക് ഷാരൂഖ് ഖാൻ പുഷ്പാഞ്ജലി അര്‍പ്പിക്കുകയും അവരുടെ പാദങ്ങളില്‍ തൊട്ട് നമസ്‌കരിക്കുകയും ചെയ്തു.

‘ദുആ’ ചെയ്ത ഷാരൂഖ് ഖാന് നേരെ നടക്കുന്ന വർഗീയ പ്രചാരണത്തിൽ മറുപടിയുമായി അഞ്‍ജു പാർവതി പ്രഭീഷ്. ഷാരൂഖ് ഖാന്റെ അന്ത്യോപചാരത്തെ കേവലം മതത്തിൻ്റെ കണ്ണിലൂടെ അളന്നുനോക്കുന്നതിന് പകരം കേവലം ആദരമെന്ന വാക്ക് കൊണ്ട് അളന്നുനോക്കൂ എന്ന് അഞ്‍ജു പാർവതി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. ‘അല്ലാഹ് കരം കർനാ’ എന്ന് ശിലയെ പോലും ഉരുക്കും വിധം മധുരമായി പാടിയ ലതാജിക്ക് ഷാരൂഖിനെ മനസ്സിലാവുമെന്ന് അഞ്‍ജു പാർവതി കുറിക്കുന്നു.

Also Read:‘ട്രക്കർമാരുടെ സമരം നിയന്ത്രണാതീതം’: തലസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കാനഡ

‘തൻ്റെ മാസ്മരിക ശബ്ദം കൊണ്ട് ജനകോടികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ ഇന്ത്യയുടെ വാനമ്പാടിക്ക് തൻ്റെ മതാചാരപ്രകാരമുള്ള അന്ത്യോപചാരം അർപ്പിച്ച കിംഗ് ഖാൻ. ആ അന്ത്യോപചാരത്തെ കേവലം മതത്തിൻ്റെ കണ്ണിലൂടെ അളന്നുനോക്കുന്നതിന് പകരം കേവലം ആദരമെന്ന വാക്ക് കൊണ്ട് അളന്നുനോക്കൂ. അല്ലെങ്കിൽ തന്നെ ഈശ്വരൻ്റെ വരദാനമായ സംഗീതത്തിന് എന്ത് മതം? യേശുദാസിൻ്റെ ഹരിവരാസനം കേട്ട് പള്ളിയുറങ്ങുന്ന ശ്രീ. അയ്യപ്പസ്വാമിക്ക് എന്ത് മതം? ഇന്ത്യയുടെ സ്വന്തം കലാം ജി വിടവാങ്ങിയപ്പോൾ രാജ്യം ഒന്നടങ്കം കരഞ്ഞത് അദ്ദേഹത്തിൻ്റെ മതം നോക്കിയായിരുന്നുവോ? അത് പൊലെ തന്നെയാണ് ലതാജിയും. മുഹമ്മദ് റാഫിയെ ഒക്കെ നമ്മൾ സ്നേഹിക്കുന്നത് മതം നോക്കിയാണോ? അല്ലാഹ് കരം കർനാ എന്ന് ശിലയെ പോലും ഉരുക്കും വിധം മധുരമായി പാടിയ ലതാജിക്ക് ഷാരൂഖിനെ മനസ്സിലാവും’, അഞ്‍ജു പാർവതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button