Latest NewsNewsIndia

ഷാരൂഖ് ഖാനെ കാണാന്‍ ഇല്ല: സോഷ്യൽ മീഡിയയിൽ ക്യാമ്പയിനിങ്ങുമായി ആരാധകർ

കഴിഞ്ഞ മൂന്നു വർഷമായി സിനിമയിൽ നിന്നും മാറി നിൽക്കുന്ന ഷാരൂഖിനെ തേടുകയാണ് ആരാധകർ.

മുംബൈ : ബോളിവുഡ് താരം ഷാരൂഖ് ഖാനെ കാണാനില്ലെന്നു ആരാധകർ. ഷാരുഖ് എവിടെ? ‘വി മിസ് യു എസ് ആര്‍ കെ’ എന്ന ഹാഷ്ടാഗോടെയാണ് ക്യാമ്ബയിന്‍ ആരംഭിച്ചിരിക്കുകയാണ് ആരാധകർ. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ഹാഷ്ടാഗ് ട്രെന്റിങ്ങിലാണ്.

ഷാരൂഖ് ഖാന്റെ പഴയ സിനിമകളിലെ രംഗങ്ങളും വൈകാരികമായ സന്ദേശങ്ങളും പങ്കുവച്ചുകൊണ്ട് കഴിഞ്ഞ മൂന്നു വർഷമായി സിനിമയിൽ നിന്നും മാറി നിൽക്കുന്ന ഷാരൂഖിനെ തേടുകയാണ് ആരാധകർ. ‘3 വര്‍ഷമായി സിനിമ ചെയ്തിട്ടില്ല, സാമൂഹിക മാധ്യമങ്ങളിലും സജീവമല്ല, വളരെയധികം മിസ്സ് ചെയ്യുന്നു. മടങ്ങി വരൂ’എന്നാണ് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത്. കുറെ നാളുകളായി നിങ്ങള്‍ ആരാധകരുമായി ഇടപെടുന്നില്ല, നിങ്ങളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്നാണ് മറ്റൊരു ആരാധകന്റെ പോസ്റ്റ്.

read also: അനധികൃതമായി മാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി അബുദാബി

2018ല്‍ പുറത്തിറങ്ങിയ സീറോ ആണ് ഷാരൂഖിന്റെ അവസാന സിനിമ. 2021 സെപ്തംബര്‍ 23നായിരുന്നു ഷാരൂഖിന്റെ അവസാന ട്വിറ്റര്‍ പോസ്റ്റ്. എന്നാല്‍ ഭാര്യ ഗൗരി ഖാനൊപ്പം അഭിനയിച്ച ഒരു പരസ്യം താരം രണ്ട് ദിവസത്തിന് മുമ്ബ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉൾപ്പെട്ടതും ജയിലിൽ ആയതുമെല്ലാം താരത്തെ തളർത്തി എന്ന് റിപ്പോർട്ട് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button