Latest NewsNewsInternational

അഫ്ഗാനിസ്ഥാന് നൂറു കോടി യൂറോ സാമ്പത്തിക സഹായം പ്രഖ്യാപിച്ച്‌ യൂറോപ്യന്‍ യൂണിയന്‍

രാജ്യത്ത് നടക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനങ്ങൾ

ബ്രസല്‍സ്: അഫ്ഗാനിസ്ഥാന് ഒരു ബില്ല്യണ്‍ യൂറോ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. ജി-20 രാജ്യങ്ങളുടെ യോഗത്തിലാണ് സഹായം പ്രഖ്യാപിച്ചത്. സാമ്പത്തികമായും സാമൂഹികമായും അഫ്ഗാനിസ്ഥാൻ തകര്‍ന്നുവെന്നും രാജ്യത്ത് നടക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനങ്ങളാണെന്നും യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

അഫ്ഗാനിലെ തർച്ചയെ നേരിടാനായുള്ള സാമ്പത്തിക പാക്കേജ് ആണ് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചത്. നേരത്തെ യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ച 300 മില്ല്യണ്‍ യൂറോയ്ക്ക് പുറമേയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച സാമ്പത്തികസഹായം.

മലയാളികൾക്ക് ജപ്പാനിൽ ജോലി, ആഗോളതലത്തിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി പിണറായി വിജയൻ

യൂറോപ്യന്‍ യൂണിയന്‍ ഫണ്ടുകള്‍ ജനങ്ങൾക്ക് നേരിട്ടുള്ള പിന്തുണ ആണെന്നും അത് താലിബാന്റെ താല്‍ക്കാലിക സര്‍ക്കാരിന് നൽകില്ലെന്നും പകരം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടകള്‍ക്ക് കൈമാറുമെന്നും യൂണിയന്‍ വ്യക്തമാക്കി. ഇറ്റലി ആതിഥേയത്വം വഹിച്ച യോഗത്തില്‍ യുഎസ് പ്രസിഡന്റ് ബൈഡന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button