Latest NewsNewsInternational

ലോക ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് ഇന്ത്യ, ഇന്ത്യക്കെതിരെ പരാതി പറയാൻ ഒരു രാജ്യത്തിനും ധൈര്യമില്ല: ഇമ്രാൻ ഖാൻ

ഇന്ത്യ വിചാരിച്ചാൽ പാകിസ്ഥാന്റെ ക്രിക്കറ്റ് തകരുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് മേധാവി റമീസ് രാജ അടുത്തിടെ പ്രസ്താവിച്ചിരുന്നു

ഇസ്ലാമാബാദ് : ലോക ക്രിക്കറ്റിനെ ഇപ്പോൾ നിയന്ത്രിക്കുന്നത് ഇന്ത്യയാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അവർ പറയുന്നതാണ് ഇവിടെ നടക്കുന്നതെന്നും ഒരു രാജ്യത്തിനും ഇന്ത്യക്കെതിരെ പരാതി ഉന്നയിക്കാൻ ധൈര്യമില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യ വിചാരിച്ചാൽ പാകിസ്ഥാന്റെ ക്രിക്കറ്റ് തകരുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് മേധാവി റമീസ് രാജ അടുത്തിടെ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ പ്രതികരണം .

‘ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന് അതിന്റെ ഭൂരിഭാഗം ഫണ്ടുകളും നൽകുന്നത് ഇന്ത്യയിലെ ക്രിക്കറ്റ് കൺട്രോൾ ബോർഡാണ്. ഇന്ത്യൻ വിപണികളിൽ നിന്നും ലഭിക്കുന്ന പണമാണത്. ഇന്ത്യയിൽ ഇപ്പോൾ ധാരളം പണമുണ്ട്.  അതിനാലാണ് ഇന്ത്യ ഇപ്പോൾ ലോക ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്. അവർ പറയുന്നതാണ് ഇവിടെ നടക്കുന്നത്. പാകിസ്ഥാനെ പോലെയല്ല, ഇന്ത്യയോട് അത് ചെയ്യരുതെന്ന് എതിർത്ത് പറയാൻ ആരും ധൈര്യപ്പെടില്ല. കാരണം ഇന്ത്യയ്‌ക്ക് കൂടുതൽ പണം നൽകാൻ കഴിയുമെന്ന് അവർക്കറിയാം’- ഇമ്രാൻ ഖാൻ പറഞ്ഞു.

Read Also  :  അറബിക്കടലില്‍ ചക്രവാത ചുഴി: സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, അടുത്ത നാല് ദിവസം മഴ

പാകിസ്ഥാൻ പര്യടനങ്ങളിൽ നിന്ന് പിന്മാറിയ ന്യൂസിലാൻഡിന്റെയും ഇംഗ്ലണ്ടിന്റെയും തീരുമാനത്തിൽ ഇമ്രാൻ ഖാൻ നിരാശ പ്രകടിപ്പിച്ചു. പണമാണ് ഇന്ന് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ബോർഡുകളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളുമായി കളിക്കുമ്പോൾ  എന്തോ വലിയ സഹായം ചെയ്യുന്നുവെന്ന തോന്നൽ ഇപ്പോഴും ഇംഗ്ലണ്ടിനുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button