Latest NewsNewsWeirdVideosFunny & Weird

ആമയും സിംഹവും നേർക്കുനേർ, പിന്നെ സംഭവിച്ചത്: വീഡിയോ

സിംഹത്തെ കാട്ടിലെ രാജാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. സിംഹത്തെ കണ്ടാല്‍ ഏതൊരു മൃഗവും ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്ന നിരവധി വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഒരു ആമയും സിംഹവും മുഖാമുഖം വരുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. വെള്ളം കുടിക്കുകയാണ് സിംഹം. സിംഹത്തെ കണ്ടിട്ടുണ്ട് അതിന്റെ അടുത്തേയ്ക്ക് നീന്തി ചെല്ലുകയാണ് ആമ. സിംഹത്തിന്റെ വായ് ലക്ഷ്യമാക്കി നീങ്ങുന്ന ആമയെ കണ്ട് സിംഹം വെള്ളം കുടി നിര്‍ത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.

 

അതിന് ശേഷം സിംഹം മാറി ഇരുന്ന് വെള്ളം കുടിക്കാന്‍ എഴുന്നേറ്റു. എന്നാല്‍ ആമ സിംഹത്തിന്റെ പിന്നാലെ പോകുന്നതാണ് വീഡിയോയുടെ ശ്രദ്ധേയമായ ഭാഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button