Latest NewsNewsIndia

സ്‌കൂളിന് സമീപം മതപരിവർത്തന പുസ്തകം വിതരണം ചെയ്തു: 8 പേർ അറസ്റ്റിൽ

മധ്യപ്രദേശിലെ ദാത്യ നഗരത്തിലായിരുന്നു സംഭവം നടന്നത്

ഭോപ്പാൽ : മതപരിവർത്തനത്തെക്കുറിച്ചുള്ള പുസ്‌തകം വിതരണം ചെയ്തവരെ പിടികൂടി പൊലീസ്. സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെയാണ് പൊലീസ് പിടികൂടിയത്. വിഎച്ച്പി പ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്നാണ് നടപടി.

മധ്യപ്രദേശിലെ ദാത്യ നഗരത്തിലായിരുന്നു സംഭവം നടന്നത്. 10 അംഗ സംഘമാണ് നഗരത്തിലെ ഹോളി ക്രോസ് സ്‌കൂളിന് സമീപം മതപരിവർത്തനത്തെക്കുറിച്ചുള്ള പുസ്തകം വിതരണം ചെയ്തത്. നഗരത്തിൽ എത്തിയ പലർക്കും ഇവർ പുസ്തകം നൽകിയെങ്കിലും പലരും വങ്ങാൻ വിസമ്മതിച്ചു. ചിലർക്ക് നിർബന്ധപൂർവ്വമാണ് പുസ്തകങ്ങൾ നൽകിയത്. ഇതോടെ, പ്രദേശവാസികൾ സംഭവം വിഎച്ച്പി പ്രവർത്തകരെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഇവരെ പിടികൂടുകയായിരുന്നു. അഞ്ച് സ്ത്രീകളും, മൂന്ന് പുരുഷന്മാരുമാണ് പിടിയിലായത്. രണ്ട് പേർ രക്ഷപ്പെട്ടു.

Read Also  :  പെട്രോളിനേക്കാള്‍ വില കുപ്പിവെള്ളത്തിന്, സൗജന്യ വാക്‌സിൻ തരാനാണ് പെട്രോൾ വില വർധിപ്പിക്കുന്നത്: രമേശ്വര്‍ തേലി

സംഭവത്തിൽ ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 505 (2) വകുപ്പ് പ്രകാരമാണ് കേസ് എടുത്ത്. പിടിയിലാകാനുള്ള രണ്ട് പേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button