ThiruvananthapuramKeralaLatest NewsNews

20 മാസമായി ക്ഷേമ പെന്‍ഷനുകള്‍ നിഷേധിക്കപ്പെട്ടവരുടെ ദുരിതം നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബയോമെട്രിക് മസ്റ്ററിങ് പൂര്‍ത്തിയാക്കാനാകാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആയിരക്കണക്കിന് പേര്‍ക്ക് 20 മാസമായി സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ നിഷേധിക്കപ്പെടുകയാണെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മസ്റ്ററിങ് നിര്‍ത്തിവച്ചതോടെ നിരവധി പേര്‍ ദുരിതത്തിലായെന്നും 2019 ഡിസംബര്‍ മുതല്‍ പെന്‍ഷന്‍ മുടങ്ങിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മസ്റ്ററിങ് ചെയ്യാത്തവര്‍ സേവന എന്ന വെബ്സൈറ്റില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താല്‍ പെന്‍ഷന്‍ നല്‍കുമായിരുന്നു. എന്നാല്‍ ആ വെബ്സൈറ്റിന്റെ പ്രവര്‍ത്തനവും സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഒരു നിവൃത്തിയുമില്ലാത്തവര്‍ക്ക് മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കണമെന്നും 20 മാസത്തെ പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മരണപ്പെട്ടവരെയും അര്‍ഹതയില്ലാത്തവരെയും ഒഴിവാക്കുന്നതിനാണ് ബയോ മെട്രിക് മസ്റ്ററിങ് നിര്‍ബന്ധമാക്കിയതെന്ന് മന്ത്രി പി. രാജീവ് മറുപടി നല്‍കി. പെന്‍ഷന്‍ പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് ക്ഷേമനിധി ബോര്‍ഡുകള്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് നടത്താന്‍ ഒരവസരം കൂടി നല്‍കുമെന്നും അതു പൂര്‍ത്തിയാക്കുന്നവര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button