KeralaLatest NewsNewsCrime

ലൈംഗികമായി പീഡിപ്പിച്ച ശേഷം നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചു: മുസ്ലീം ലീഗ് നേതാവിനെതിരെ പരാതിയുമായി യുവതി

ഓർഫനേജ് ഹോസ്റ്റലിൽ സെക്യൂരിറ്റി ജോലി ചെയ്തുവരികയായിരുന്നു ഇവർ

വയനാട് : ലൈംഗികമായി പീഡിപ്പിച്ച ശേഷം നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന പരാതിയുമായി യുവതി. മുസ്ലീം ലീഗ് നേതാവും മുസ്ലീം ഓർഫനേജ് ക്യാമ്പസ് മാനേജരുമായ ഉസ്മാൻ കോയ തങ്ങൾക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്.

ഓർഫനേജ് ഹോസ്റ്റലിൽ സെക്യൂരിറ്റി ജോലി ചെയ്തുവരികയായിരുന്നു ഇവർ. തന്നോട് മോശമായ രീതിയിൽ പെരുമാറിയപ്പോൾ ആദ്യം ചെറുത്ത് നിന്നു. അതോടെ മാനേജർ തന്നെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയെന്ന് യുവതി പറഞ്ഞു. തുടർന്ന് കഷ്ടപ്പാടുകൾ കാരണം ഉന്നത അധികൃതരുടെ സഹായത്തോടെയാണ് വീണ്ടും ജോലിയിലേക്ക് പ്രവേശിച്ചത്. എന്നാൽ, കഴിഞ്ഞ ഓഗസ്റ്റിൽ സെക്യൂരിറ്റി മുറിയിലെത്തിയ ഉസ്മാൻ കോയ തന്നെ ബലമായി പീഡിപ്പിക്കുകയായിരുന്നു എന്നും യുവതി പറഞ്ഞു. സംഭവം പുറത്തറിഞ്ഞാൽ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്നും യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണി മുഴക്കി. ക്യാമ്പസ് അധികൃതരും ഇതിനെ പിന്തുണച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു.

Read Also  :  നിയമസഭാ കയ്യാങ്കളി കേസ്: വി. ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി

അതേസമയം, മുസ്ലീം ഓർഫനേജ് ക്യാമ്പസിൽ ലൗ ജിഹാദാണ് നടക്കുന്നത് എന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. അഞ്ച് വർഷമായി അവിടെ ജോലി ചെയ്തുവരികയാണ് യുവതി. വളരെ മോശമായ രീതിലാണ് ക്യാമ്പസ് അധികൃതർ ഭാര്യയോട് പെരുമാറിയത്. പ്രശ്‌നം പുറത്തറിഞ്ഞതിനെ തുടർന്ന് സ്ഥാപനത്തിന്റെ ട്രഷറർ ആയ ഖാദർ തന്നെ ഫോണിൽ ബന്ധപ്പെട്ടു. ഈ വിവരം മറ്റാരും അറിയരുതെന്നാണ് ഖാദർ പറഞ്ഞത്. പിന്നീട് അഞ്ച് സെന്റ് സ്ഥലവും വാർപ്പ് വീടും നൽകി മുസ്ലീം ലീഗ് നേതാക്കൾ പ്രശ്‌നം ഒതുക്കിതീർക്കാൻ ശ്രമിച്ചുവെന്നും ഭർത്താവ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button