Latest NewsNewsIndia

ഏറെ വൈകാതെ ബിജെപി സവര്‍ക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കും: പരിഹാസവുമായി ഉവൈസി

ഹൈദരാബാദ്: ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന്റെ പരാമർശത്തിനെതിരെ പരിഹാസവുമായി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി. ഏറെ വൈകാതെ മഹാത്മാ ഗാന്ധിയെ മാറ്റി സവര്‍ക്കറെ ബിജെപി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്നാണ് ഉവൈസിയുടെ പരിഹാസം.

‘ബിജെപി വികലമായ ചരിത്രം അവതരിപ്പിക്കുകയാണ്. ഇത് തുടരുകയാണെങ്കില്‍, അവര്‍ മഹാത്മാ ഗാന്ധിയെ മാറ്റി മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ ആരോപണവിധേയനായ സവര്‍ക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കും’. ഉവൈസി പറഞ്ഞു.

ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിൽ: കോടതിയുടെ ഇടപെടലിലൂടെ മലയാളികൾ ഉൾപ്പെടെ 84 തൊഴിലാളികൾക്ക് ശമ്പള കുടിശിക ലഭിച്ചു

ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഉദയ് മഹുര്‍ക്കര്‍ രചിച്ച ‘വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു

രാജ്യത്തെ മോചിപ്പിക്കാന്‍ പ്രചാരണം നടത്തുന്നത് പോലെ സവര്‍ക്കറെ മോചിപ്പിക്കാനും പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നതായും ഉദയ് മഹുര്‍ക്കര്‍ രചിച്ച ‘വീര്‍ സവര്‍ക്കര്‍ : ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ രാജ്‌നാഥ് സിംഗ് പറഞ്ഞു. സവര്‍ക്കര്‍ ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ലെന്നും യഥാര്‍ത്ഥ്യബോധമുള്ളയാളും ഒരു തികഞ്ഞ ദേശീയവാദിയുമായിരുന്നെന്നും രാജ് നാഥ് സിംഗ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button