Latest NewsNewsIndia

രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം : ചര്‍ച്ച നടത്തി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. പഞ്ചാബ് അടക്കം പല സംസ്ഥാനത്തും ലോഡ്‌ഷെഡിങ്ങും അപ്രഖ്യാപിത പവര്‍കട്ടും തുടരുന്നു. അതേസമയം, കല്‍ക്കരി ഉല്‍പ്പാദനം വര്‍ദ്ധിച്ചതായി കേന്ദ്രം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കല്‍ക്കരി മന്ത്രി ആര്‍ കെ സിങ്ങുമായും ഊര്‍ജമന്ത്രി പ്രഹ്ലാദ് ജോഷിയുമായും കൂടിക്കാഴ്ച നടത്തി.

രാജ്യത്തെ 135 താപനിലയത്തില്‍ പകുതിയിലും മൂന്നു ദിവസത്തേക്കുള്ള കല്‍ക്കരി ശേഖരം മാത്രമാണ് ഉള്ളത്. ഡല്‍ഹിയിലെ വൈദ്യുതിവിതരണ കമ്പനികള്‍ക്ക് പരമാവധി വൈദ്യുതി നല്‍കാന്‍ എന്‍ടിപിസിക്കും ദാമോദര്‍വാലി കോര്‍പറേഷനും ഊര്‍ജമന്ത്രാലയം നിര്‍ദേശം നല്‍കി. നവരാത്രി ദിവസങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്. പൂജ ആഘോഷ ദിവസങ്ങളില്‍ 1.5–1.6 ദശലക്ഷം ടണ്‍ കല്‍ക്കരി ലഭ്യത ഉറപ്പുവരുത്തണമെന്ന് കോള്‍ ഇന്ത്യയോട് കേന്ദ്രം നിര്‍ദ്ദേശിച്ചു. 20 മുതല്‍ പ്രതിദിനം 1.7 ദശലക്ഷം ടണ്‍ കല്‍ക്കരി ഉറപ്പുവരുത്താനും ആവശ്യപ്പെട്ടു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button