Latest NewsNewsWomenLife Style

വരന്റെ സ്വർണ സമ്മാനത്തിൽ നടക്കാൻ പോലും സാധിക്കാതെ നവവധു: വൈറലായി ചിത്രം

60 കിലോ സ്വർണത്തിന് പുറമേ വരന്റെ വീട്ടുകാർ വലിയ രണ്ട് വളകൾ കൂടി വധുവിന് നൽകിയിരുന്നു

വുഹാൻ : നവവധുവിന് വിവാഹ സമ്മാനമായി 60 കിലോ സ്വർണം നൽകി വരൻ. ഓരോ കിലാഗ്രാം വീതം ഭാരമുള്ള 60 നെക്‌ലസുകളാണ് നവവധുവിന് വിവാഹ സമ്മാനമായി വരൻ നൽകിയത്. ഇതോടെ വിവാഹ വേദിയിൽ നടക്കാൻ പോലും സാധിക്കാതെ തളർന്നിരിക്കുന്ന വധുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

60 കിലോ സ്വർണത്തിന് പുറമേ വരന്റെ വീട്ടുകാർ വലിയ രണ്ട് വളകൾ കൂടി വധുവിന് നൽകിയിരുന്നു. ചൈനയിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗമാണ് വരൻ. സ്വർണം കൂടാതെ വിവാഹവസ്ത്രമായ വലിയൊരു ഗൗണും ഇരുകൈയിലും രണ്ട് വലിയ റോസാപൂച്ചെണ്ടുകളും നൽകിയിരുന്നു. ഇതെല്ലാം അണിഞ്ഞുകൊണ്ടാണ് വധു വിവാഹത്തിന് എത്തിയത്.

Read Also  :  സൂരജിന് ലഭിച്ച ശിക്ഷ പോരാ, ഉത്രയുടെ പിതാവ് നിയമപോരാട്ടത്തിന്

വിവാഹത്തിന് സ്വർണം അണിയുന്നത് ചൈനയുടെ സംസ്കാരത്തിന്റെ ഭാഗമാണ്. സ്വർണം തങ്ങളുടെ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടു വരുമെന്നാണ് ചൈനീസ് സംസ്കാരം അനുസരിച്ചുള്ള വിശ്വാസം. കൂടാതെ ദുഷ്ട ശക്തികളെയും നിർഭാഗ്യത്തെയും അകറ്റിനിർത്താനും സ്വർണത്തിന്റെ സാന്നിധ്യം സഹായിക്കുമെന്നും ചൈനക്കാർ വിശ്വസിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button