PalakkadLatest NewsKeralaNattuvarthaNews

ആളുകളെ ആക്രമിച്ച് മോഷണം നടത്തുന്ന കുറവാ മോഷണ സംഘം പിടിയിൽ

പാലക്കാട്: പാലക്കാട് ആലത്തൂരിൽ കുറുവാ മോഷണ സംഘം പിടിയിൽ. നിരവധി മോഷണക്കേസുകളിൽ പ്രതികളായ മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്. മാരകായുധങ്ങളുമായി മോഷണത്തിനിറങ്ങുന്ന സംഘം ആളുകളെ ആക്രമിച്ച് സ്വർണം കവരുകയാണ് ചെയ്യുന്നത്.

ശിവഗംഗ സ്വദേശി മാരിമുത്തു, മധുര സ്വദേശിയും കോഴിക്കോട് താമസക്കാരനുമായ തങ്കപ്പാണ്ടി, തഞ്ചാവൂർ സ്വദേശി ശെൽവി പാണ്ഡ്യൻ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവാണ് മാരിമുത്തു. ഇയാൾക്കെതിരെ തമിഴ്‌നാട്ടിൽ മാത്രം 30 കേസുകളുണ്ട്.

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 29,400 വാക്‌സിൻ ഡോസുകൾ

പാലക്കാട് ജില്ലയിൽ മാത്രം ഇവർ ആറ് മോഷണങ്ങൾ നടത്തിയതായും കോഴിക്കോടും തൃശൂരും ഇവർ ആളുകളെ ആക്രമിച്ച് മോഷണം നടത്തിയതായും പോലീസ് അറിയിച്ചു. ആലത്തൂർ ഡിവൈഎസ്പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഘത്തെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button