KozhikodeLatest NewsKeralaNattuvarthaNews

ഡ്രൈനേജ് തടസ്സമാണ് കോഴിക്കോട് നഗരത്തിൽ ഇന്നലെ രൂപപ്പെട്ട വെള്ളക്കെട്ടിനു കാരണമെന്ന് സമ്മതിച്ച് മന്ത്രി മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഇന്നലെ രൂപപ്പെട്ട വെള്ളക്കെട്ടിനു കാരണം ഡ്രൈനേജ് തടസ്സമാണെന്ന് സമ്മതിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ട് ഇന്ന് രാവിലെ 8 മണിക്ക് ചേർന്ന യോഗത്തിലായിരുന്നു മന്ത്രിയുടെ ഏറ്റു പറച്ചിൽ. ജില്ലയിലെ നാശനഷ്ടങ്ങള്‍ , പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു.

Also Read:ഉത്ര വധക്കേസ്: ജനം ആ​ഗ്രഹിക്കുന്നത് സൂരജിന്റെ വധശിക്ഷയെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമായ ഡ്രൈനേജ് തടസ്സം എത്രയും പെട്ടെന്ന് പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ എക്സിക്യൂട്ടിവ് എൻജിനീയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

‘കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനകം 164.8 mm മഴ പെയ്തതായാണ് കണക്കാക്കുന്നത്. പ്രധാന നദികളില്‍ വെളളം ഉയര്‍ന്നിട്ടില്ലെങ്കിലും പ്രാദേശികമായ വെളളക്കെട്ട് പലസ്ഥലങ്ങളിലും രൂപപ്പെട്ടിട്ടുണ്ട്. ഇത് വീടുകളില്‍ വെളളം കയറാനും റോ‍ഡുകള്‍ തടസ്സപ്പെടാനും ഇടയാക്കി. തുടർന്ന് കോഴിക്കോട് താലൂക്കില്‍ 10 പുനരധിവാസ ക്യാമ്പുകള്‍ തുറന്നു. ഇത് കൂടാതെ 23 കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്’, മുഹമ്മദ്‌ റിയാസ് പറഞ്ഞു.

‘വെള്ളക്കെട്ട് കാരണമുണ്ടായ റോഡുകളിലെ ട്രാഫിക്ക് നിയന്ത്രിക്കാന്‍ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായ രക്ഷാ ബോട്ടുകള്‍ സജ്ജീകരിക്കുവാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഫിഷറീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിയന്തിര DDMA യോഗം ചേര്‍ന്ന് അടിയന്തിര സാഹചര്യം നേരിടാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ രണ്ട് ഡാമുകളിലും നിലവില്‍ ജലനിരപ്പ് ബ്ലൂ അലര്‍ട്ട് ലെവലില്‍ താഴെയാണ്. അതുകൊണ്ട് തന്നെ ഭയപ്പെടേണ്ട സാഹചര്യം ഇപ്പൊൾ ഇല്ല. മഴ കുറഞ്ഞു വരുന്ന സാഹചര്യമാണ് ഇപ്പൊൾ ഉള്ളത്. എങ്കിലും ജനങ്ങൾ ജാഗ്രത പുലർത്തണം’, മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button