Latest NewsNewsSaudi ArabiaInternationalGulf

സൗദി അറേബ്യയിലെ തെരുവിൽ സിംഹം: മയക്കുവെടി വെച്ച് പിടികൂടി അധികൃതർ

റിയാദ്: സൗദി അറേബ്യയിലെ തെരുവിൽ സിംഹം. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിലാണ് സംഭവം. സിംഹത്തെ കണ്ട് ജനങ്ങളെല്ലാം പരിഭ്രാന്തരായി സ്വന്തം വീടുകളിലേക്ക് പിൻവലിഞ്ഞു. എന്നാൽ ജനങ്ങളെയൊന്നും വകവെയ്ക്കാതെ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയായിരുന്നു സിംഹം. സിംഹത്തിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.

Read Also: തൂക്കിക്കൊല്ലാൻ വിധിക്കുന്നതിലും നല്ലത് ജീവപര്യന്തമാണ്: കോടതി വിധിയെ സ്വാഗതം ചെയ്ത് വാവ സുരേഷ്

കൂട്ടിൽ നിന്നിറങ്ങിയ പെൺസിംഹമാണ് ജനങ്ങളെ ഭയത്തിലാഴ്ത്തി തെരുവിലൂടെ അലഞ്ഞു നടന്നത്. മൃഗങ്ങളെ വളർത്തുന്ന ഒരാളുടെ കൂട്ടിൽനിന്ന് രക്ഷപ്പെട്ട പെൺസിംഹമാണ് തെരുവിലിറങ്ങി ഭീതി പരത്തിയത്. സംഭവമറിഞ്ഞ് അധികൃതർ സ്ഥലത്തെത്തുകയും സിംഹത്തെ മയക്കുവെടിവെച്ച് പിടികൂടുകയും ചെയ്തു. സിംഹത്തെ ഇപ്പോൾ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ഷെൽട്ടറിൽ പാർപ്പിച്ചിരിക്കയാണെന്ന് വന്യജീവി സംരക്ഷണ ദേശീയ കേന്ദ്രം അറിയിച്ചു.

Read Also: മുട്ടയുടെ മഞ്ഞക്കുരു കഴിച്ചില്ലെങ്കിൽ ശരീരത്തിന് നഷ്ടമാകുന്നത് ഈ ഗുണങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button