Latest NewsUAENewsInternationalGulf

കോവിഡ് സുരക്ഷാ മാനദണ്ഡം: സ്‌കൂൾ ബസുകളിലെ പരിശോധന ഊർജിതമാക്കി ആർടിഎ

ദുബായ്: സ്‌കൂൾ ബസുകളിലെ പരിശോധനകൾ ഊർജിതമാക്കി ആർടിഎ. ഇതിനോടകം 103 സ്‌കൂളുകളുടെ ബസുകളിൽ 1,331 പരിശോധനകൾ നടത്തിയതായി ആർടിഎ അറിയിച്ചു. ഡ്രൈവർമാരും മറ്റു ജീവനക്കാരും അനുമതിയില്ലാതെ പ്രവർത്തിച്ചതിന് 108 ബസുകൾക്ക് ആർടിഎ നോട്ടീസ് നൽകുകയും ചെയ്തു.

Read Also: തീവ്രവാദങ്ങൾക്ക് തടയിടാൻ ശക്തമായ നീക്കങ്ങളുമായി എന്‍ഐഎ: രണ്ട് ദിവസത്തിനിടെ പിടികൂടിയത് ഒന്‍പത് ഭീകരന്മാരെ

പരിശോധനകൾ കാര്യക്ഷമമാക്കുന്നതിനുള്ള ആർടിഎയുടെ തിരുമാനം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ബസ് ഓപറേറ്റർമാർ പാലിക്കുന്നുണ്ടോ എന്നും പ്രതിരോധ നടപടികൾ കാര്യക്ഷമമാണോയെന്നുമാണ് അധികൃതർ പരിശോധിക്കുന്നത്.

205 ബസുകളിൽ പരിശോധന നടത്താനായിരുന്നു റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ ഓൺലൈൻ പഠനം നടത്തിയതിനാലാണ് 103 ബസുകളിൽ പരിശോധന നടത്തിയതെന്ന് ആർടിഎ വ്യക്തമാക്കി. കോവിഡ് വ്യാപനത്തിനിടയിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായാണ് പരിശോധനകൾ കർശനമാക്കുന്നത്.

Read Also: സ്‌കൂളിൽ നേരിട്ടുള്ള അധ്യയനം ലഭിക്കണമെങ്കിൽ 2 ഡോസ് കോവിഡ് വാക്സിൻ നിർബന്ധം: സൗദി അറേബ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button