Latest NewsNewsIndia

ലോകം മുഴവൻ ആധുനിക മാധ്യമങ്ങളുടെ പിടിയിൽ, ഒ.ടി.പി സംവിധാനത്തെ നിയന്ത്രിക്കണം: മോഹൻ ഭാഗവത്

നാഗ്പ്പൂർ: ജനങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന തരത്തിലേക്ക് ആധുനിക മാധ്യമങ്ങളും മയക്കുമരുന്ന് ശൃംഖലകളും വളരുന്നത് തടയണമെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ലോകം മുഴവൻ ആധുനിക മാധ്യമങ്ങളുടെ പിടിയിലാണ്. കോവിഡ് കാലത്ത് അതിന്റെ സാധ്യതകൾ ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് എങ്ങും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മൊബൈൽ ഫോണുകളിലൂടെ പരക്കുന്ന സന്ദേശങ്ങൽ രാജ്യദ്രോഹത്തിനും സംഘർഷത്തിനും കാരണമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് സിനിമാ ലോകത്ത് വ്യാപകമായിരിക്കുന്ന ഒ.ടി.പി സംവിധാനത്തെ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതൊക്കെ തരം ചിത്രങ്ങളാണ് ജനങ്ങളുടെ കൈകളിലേക്ക് നേരിട്ട് എത്തുന്നതെന്നതിൽ ആർക്കും ഒരു ധാരണയില്ല എന്ന അവസ്ഥയാണ്. കുട്ടികളുടെ കൈകളിലെല്ലാം മൊബൈലാണ്. ഇവയുടെ നിയന്ത്രണം വീടുകളിലാണ് നടക്കേണ്ടത്. ഇത്തരം കാര്യങ്ങളിൽ പൊതുബോധം ഉയരേണ്ടതുണ്ടെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

Read Also  :  അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്: മഹാനവമി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മയക്കുമരുന്ന് ഉപയോഗം വ്യാപിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. സാധാരണക്കാർ മുതൽ ഉന്നതർ വരെ ഇന്ന് മയക്കുമരുന്നിന്റെ പിടിയിലാണ്. രാജ്യത്തെ യുവസമൂഹത്തെ നശിപ്പിക്കുന്ന ഇത്തരം കൊടും വിപത്തിനെ തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button