Latest NewsNewsSaudi ArabiaInternationalGulf

കോവിഡ് വ്യാപനം: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 48 പുതിയ കേസുകൾ

റിയാദ്: വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 48 പുതിയ കേസുകൾ. 42 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നു പേർക്കാണ് വെള്ളിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: നാലുമാസം കാമുകിയെ കാണാന്‍ സാധിച്ചില്ല, യുവതിയുടെ ഫോണ്‍ പരിശോധിച്ച യുവാവ് കണ്ടത് പുതിയ ബന്ധത്തിന്റെ തെളിവുകൾ

5,47,845 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,36,763 പേർ രോഗമുക്തി നേടി. 8,758 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 112 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 44,408,218 ഡോസ് കോവിഡ് വാക്‌സിൻ ഡോസുകളാണ് സൗദിയിൽ ഇതുവരെ വിതരണം ചെയ്തത്.

Read Also: നിയന്ത്രണങ്ങളിൽ ഇളവ്: രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച വിദേശ പൗരന്മാർക്ക് പ്രവേശിക്കാൻ അനുമതി നൽകി അമേരിക്ക

shortlink

Related Articles

Post Your Comments

Related Articles


Back to top button