Latest NewsIndia

കർഷക സമരത്തിൽ കൊല്ലപ്പെട്ട ലഖ്ബീർ സിംഗിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്: സംഭവ സ്ഥലം പോലീസിന്റെ നിയന്ത്രണത്തിൽ

ഹരിയാനയിലും സോണിപത് ഉൾപ്പെടെയുള്ള എൻസിആറിലും പോലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ന്യൂഡൽഹി : വെള്ളിയാഴ്ച രാവിലെ കുണ്ടലി അതിർത്തിയിൽ ക്രൂരമായി കൊല്ലപ്പെട്ട തൊഴിലാളിയായ ലഖ്ബീർ സിങ്ങിന്റെ ശരീരത്തിൽ മൂന്ന് ഡോക്ടർമാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തി . പോസ്റ്റ്മോർട്ടം വീഡിയോയിൽ പകർത്തി. നിസ്സഹായനായ തൊഴിലാളിയെ നിഹാങ് സിഖുകാർ മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് നടത്തിയ ക്രൂരതയുടെ സാക്ഷ്യമാണ് ഈ റിപ്പോർട്ട്.

ഹിന്ദി ദിനപത്രമായ അമർ ഉജാലയുടെ റിപ്പോർട്ട് അനുസരിച്ച്, മരിച്ചയാളുടെ ശരീരത്തിൽ 22 മുറിവുകൾ കണ്ടെത്തിയതായി മെഡിക്കൽ സ്റ്റാഫുകൾ സ്ഥിരീകരിച്ചു, അതിൽ പത്തെണ്ണം വലിയതും ആഴമുള്ളതുമാണ്. ബന്ധുക്കൾക്കായി പോലീസ് ഉച്ചവരെ കാത്തിരുന്നെങ്കിലും അവർ എത്താതിരുന്നപ്പോൾ ആണ് പോസ്റ്റ്മോർട്ടം നടത്തിയത്. വെള്ളിയാഴ്ച പുലർച്ചെ 4:30 മുതൽ 5:30 വരെയുള്ള സമയത്തു ലഖ്‌ബീർ സിംഗ് മരണമടഞ്ഞതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വെളിപ്പെടുത്തി. ആഴത്തിലുള്ള മുറിവുകളും അമിത രക്തസ്രാവവും കാരണം അദ്ദേഹം മരിച്ചു.

കയറിൽ കെട്ടി നിലത്തുകൂടി വലിച്ചതിന്റെ പാടുകളും അദ്ദേഹത്തിന്റെ ശരീരത്തിൽ കണ്ടെത്തി. ലഖ്‌ബീർ സിംഗിന്റെ കൈ പൂർണമായും അറ്റുപോകുകയും കാൽ ഭാഗികമായി മുറിച്ചുമാറ്റിയതായി കണ്ടെത്തിയതായും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നു. അതേസമയം, കേസിന്റെ ഗുരുതരാവസ്ഥ കാരണം, ഹരിയാന പോലീസ് കുണ്ട്ലി അതിർത്തി പ്രദേശം മുഴുവൻ പോലീസ് കന്റോൺമെന്റാക്കി മാറ്റി. പല സ്ഥലങ്ങളിലും ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ച പോലീസ് ഈ പ്രദേശം വളഞ്ഞിട്ടുണ്ട്.

പ്രദേശത്ത് പ്രവേശിക്കുന്നവരും പോകുന്നവരും ആരെന്നു കർശന പരിശോധനയും നടക്കുന്നുണ്ട്. അതെസമയം നിഹാങ് സിഖുകാർക്ക് പ്രദേശം വിട്ടുപോകാൻ അനുവാദമില്ല. ഹരിയാനയിലും സോണിപത് ഉൾപ്പെടെയുള്ള എൻസിആറിലും പോലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കെഎംപി ഫ്ലൈഓവറിനു കീഴിൽ ഒരു ചെക്ക് പോയിന്റ് സൃഷ്ടിച്ചിട്ടുണ്ട്. ഓരോ സന്ദർശകനെയും നിരീക്ഷിക്കുന്നു. വാഹനങ്ങൾ കുണ്ടലിയിലേക്ക് പോകുന്നത് തടയുന്നു.

കെഎംപി ഫ്ലൈഓവർ മുതൽ കുണ്ട്ലി അതിർത്തിപ്രദേശം വരെ സോനെപ്പാടിൽ സ്ഥാപിച്ചിട്ടുള്ള കർഷകരുടെ പന്തലുകളും കൂടാരങ്ങളും പോലീസ് സമഗ്രമായി പരിശോധിക്കുന്നു. കൂടാതെ, കുറ്റകൃത്യം നടന്ന സ്ഥലം പോലീസ് വൃത്തിയാക്കി. ചിതറിക്കിടക്കുന്ന രക്തം പോലീസും സമര നേതാക്കളും കഴുകി കളഞ്ഞു. പിരിമുറുക്കവും പരിഭ്രാന്തിയും കൂടുതൽ പടരാതിരിക്കാനാണ് ഇത് ചെയ്തത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button