KeralaNattuvarthaLatest NewsNews

ഒന്നര വയസുകാരി മകളെ പുഴയില്‍ എറിഞ്ഞ് കൊന്ന ഷിജു മഹാദേവ ക്ഷേത്ര കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു: അറസ്റ്റ്

മട്ടന്നൂര്‍ മഹാദേവക്ഷേത്ര കുളത്തിലാണ് ശനിയാഴ്‌ച്ച പകല്‍ കെ.പി ഷിജു ജീവനൊടുക്കാന്‍ ശ്രമിച്ചത്

മട്ടന്നൂര്‍: ഒന്നര വയസുകാരി പുഴയില്‍ വീണു മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുട്ടിയുടെ പിതാവായ എന്‍.പി ഷിജുവാണു അറസ്റ്റിൽ ആയത്. ഇയാൾ കുളത്തിൽ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതായി പൊലീസ്. മട്ടന്നൂര്‍ മഹാദേവക്ഷേത്ര കുളത്തിലാണ് ശനിയാഴ്‌ച്ച പകല്‍ കെ.പി ഷിജു ജീവനൊടുക്കാന്‍ ശ്രമിച്ചത്. മട്ടന്നൂര്‍ മഹാദേവക്ഷേത്ര കുളത്തില്‍ ഒരാള്‍ ചാടിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മട്ടന്നൂര്‍ പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഇയാളെ പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തി കരയ്‌ക്കെത്തിച്ചു.

read also: രാത്രിയും മഴ തുടരും: കാണാതായത് 12 പേരെ, കൂട്ടിക്കലില്‍ നിന്ന് 6 മൃതദേഹങ്ങള്‍ കിട്ടി, കൊക്കയാറില്‍ തിരച്ചില്‍ തുടരുന്നു

മകളെയും ഭാര്യയെയും പുഴയില്‍ തള്ളിയിട്ട കേസിലെ പ്രതിയാണ് ഇയാളെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ആത്മഹത്യ ചെയ്യാനാണ് ഇയാള്‍ കുളത്തില്‍ ചാടിയതെന്ന് മൊഴി നല്‍കിയിട്ടുണ്ട്.കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ സാധാരണ ഈ കുളത്തില്‍ ആരും കുളിക്കാന്‍ വരാറില്ല. ഇതു കാരണമാണ് പൊലിസിനെ വിവരം പ്രദേശവാസികള്‍ അറിയിച്ചത്

പ്രതിയെ ശനിയാഴ്‌ച്ച ഉച്ചയോടെ കതിരുര്‍ പൊലിസിന് കൈമാറി. ഇനിയുള്ള ചോദ്യം ചെയ്യലില്‍ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാവുകയുള്ളുമെന്ന് അന്വേഷണ സംഘം അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button