KeralaLatest NewsNewsIndia

കുഞ്ഞിനെ കാണാനില്ലെന്ന സംഭവം: സിപിഎമ്മിന്റെ തലമൂത്ത നേതാക്കൾക്ക് പരാതി നൽകിയിരുന്നെന്ന് അനുപമ, വാദം സത്യമെന്ന് സതീദേവി

തിരുവനന്തപുരം: സി പി എം നേതാവായ അച്ഛൻ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി എസ് എഫ് ഐ പ്രവർത്തകയായ മകൾ രംഗത്ത് വന്നിരുന്നു. തിരുവനന്തപുരം സ്വദേശി അനുപമയാണ് മാതാപിതാക്കൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. അച്ഛനെതിരെ സിപിഎം നേതാക്കൾക്ക് പരാതി നൽകിയിരുന്നെന്ന അനുപമയുടെ വാദം ശരിവെച്ച് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.

കുഞ്ഞിനെ കാണാനില്ലെന്ന അനുപമയുടെ പരാതി ശരിയാണെന്നും അനുപമ ചർച്ചയിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഉള്ളതാണെന്നും സതീദേവി വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണൻ, ആനാവൂർ നാ​ഗപ്പൻ, പി സതീദേവി തുടങ്ങിയ നേതാക്കൾക്കെല്ലാം പരാതി നൽകിയിരുന്നെന്നാണ് അനുപമ പറഞ്ഞത്. പേരൂർക്കട പോലീസിലും, ഡി ജി പി യ്ക്കും, മുഖ്യമന്ത്രിയ്ക്കും, ചൈൽഡ് വെൽഫെയർ കമ്മറ്റിയ്ക്കും പരാതി നൽകിയിട്ടും നടപടികൾ ഉണ്ടായില്ലെന്നും അനുപമ പറയുന്നു.

Also Read:യുഎഇയിൽ മൂടൽമഞ്ഞ്: ആകാശം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തന്റെ കുഞ്ഞിനെ അച്ഛനും അമ്മയും വിട്ടുതരുന്നില്ലെന്ന് കാട്ടി സിപിഎമ്മിന്റെ പല മുതിർന്ന നേതാക്കൾക്കും പരാതി നൽകിയിരുന്നെന്ന് അനുപമ വ്യക്തമാക്കുന്നു. പേരൂർക്കട പ്രാദേശിക സിപിഎം നേതാവ് ജയചന്ദ്രനെതിരെയാണ് മകൾ അനുപമ രംഗത്ത് വന്നിരിക്കുന്നത്. എസ് എഫ് ഐ പ്രവർത്തകയായിരുന്ന അനുപമയും, ഡി വൈ എഫ് ഐ മേഖല സെക്രട്ടറിയായിരുന്ന അജിത്തും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ അജിത് ദളിത്‌ ക്രിസ്ത്യനായത് കൊണ്ട് തന്നെ വീട്ടുകാർ ബന്ധത്തെ എതിർക്കുകയായിരുന്നു. എന്നാൽ ഇതിനിടയിൽ അനുപമ ഗർഭിണിയായി. തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബർ 19 ന് സിസേറിയനിലൂടെ ഒരു ആൺകുഞ്ഞിന് ജന്മം നൽകി.

എന്നാൽ ആശുപത്രിയിൽ വച്ച് വീട്ടുകാർ കുഞ്ഞിനെ ബലമായി അനുപമയുടെ കയ്യിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു. കുഞ്ഞിനെ ചേച്ചിയുടെ വിവാഹം കഴിയുന്നത് വരെ മാറ്റി നിർത്താമെന്നും തങ്ങൾ നോക്കിക്കൊള്ളാമെന്നുമാണ് വീട്ടുകാർ അനുപമയോട് അന്ന് പറഞ്ഞത്. എന്നാൽ പിന്നീട് കുഞ്ഞിനെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചില്ലെന്നും, കാണാൻ പോലും കഴിഞ്ഞില്ലെന്നും അനുപമ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button