Latest NewsUAEUSANewsInternationalGulf

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ വിദേശകാര്യ മന്ത്രി

വാഷിംഗ്ടൺ: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ. വാഷിംഗ്ടണിൽ വെച്ചാണ് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സുള്ളിവനുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

Read Also: ബംഗ്ലാദേശില്‍ രണ്ടു സന്യാസിമാരെ കൊലപ്പെടുത്തി: ഹിന്ദുക്കൾക്ക് നേരെയുള്ള കലാപം തുടരുന്നു

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സമാധാനം നിലനിർത്തുന്നതിനായി ഇരു രാജ്യങ്ങളും നടത്തിയ ശ്രമങ്ങളുമെല്ലാം യോഗത്തിൽ ചർച്ചാ വിഷയമായി. യുഎഇയും അമേരിക്കയും തമ്മിലുള്ള ബന്ധം വിവിധ മേഖലകളിൽ വളർന്നുകൊണ്ടിരിക്കുകയാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

എല്ലാ മേഖലകളിലും അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎസിലെ യുഎഇ അംബാസഡർ യൂസഫ് അൽ ഒതൈബയും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തിരുന്നു.

Read Also: അതിശക്തമായ മഴ തുടരുന്നു: മല്ലപ്പള്ളി കുളത്തൂർ തൂക്കുപാലം തകർന്ന് വീണു, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button