Latest NewsUAENewsInternationalGulf

അബുദാബിയിലെ സ്‌കൂളുകളിൽ മാസ്‌ക്കും സാമൂഹിക അകലം പാലിക്കലും ഒഴിവാക്കുന്നു: ജനുവരി മുതൽ ഇളവുകൾ പ്രാബല്യത്തിൽ

അബുദാബി: അബുദാബിയിലെ സ്‌കൂളുകളിൽ മാസ്‌ക്കും സാമൂഹിക അകലം പാലിക്കലും ഒഴിവാക്കുന്നു. ഉയർന്ന വാക്‌സിനേഷൻ തോതുള്ള അബുദാബിയിലെ സ്‌കൂളുകളിലാണ് മാസ്‌കും സാമൂഹിക അകലം പാലിക്കലും ഒഴിവാക്കുന്നത്. ജനുവരി മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരുമെന്നാണ് വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് അറിയിച്ചത്.

Read Also: മാനേജരുടെ മരണത്തിനു പിന്നിൽ ആൾ ദൈവം ഗുര്‍മീത് റാം റഹിം സിങ്: ഗുര്‍മീതിനും കൂട്ടാളികൾക്കും ജീവപര്യന്തത്തടവ്

വിദ്യാർഥികളുടെ വാക്‌സിൻ തോതനുസരിച്ച് സ്‌കൂളുകളെ കളർകോഡ് നൽകി വേർതിരിച്ചായിരിക്കും ഇളവ് നൽകുക. വാക്‌സിൻ എടുത്തവർ 50 ശതമാനത്തിൽ താഴെയാെണങ്കിൽ ഓറഞ്ച് വിഭാഗത്തിലായിരിക്കും ഉൾപ്പെടുത്തുക. 50-64 ശതമാനം വരെയാണെങ്കിൽ മഞ്ഞ വിഭാഗത്തിലും 65-84 ശതമാനം വരെയാണെങ്കിൽ പച്ച വിഭാഗത്തിലും 85 ശതമാനത്തിന് മുകളിലുള്ളവർ നീല വിഭാഗത്തിലുമാണ് ഉൾപ്പെടുത്തുന്നത്. നീല വിഭാഗത്തിലെ സ്‌കൂളുകൾക്ക് ബസിലും ക്ലാസിലും മറ്റും അകലം പാലിക്കേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്.

Read Also: കാമുകിയുടെ പ്രതിശ്രുത വരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു:യുവാവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു

പഠന യാത്ര, അസംബ്ലി, കായിക പരിപാടി, സ്‌കൂൾ വാർഷിക പരിപാടി തുടങ്ങിയവയും അനുവദിക്കും. 16 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവർ വാക്‌സിൻ നിർബന്ധമാണ്. 16 വയസ്സിനു താഴെയുള്ളവരെ വാക്‌സിന് നിർബന്ധിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. ഓരോ സ്‌കൂളിലെയും വാക്‌സിൻ തോത് രണ്ടാഴ്ചയിലൊരിക്കൽ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. 16 വയസ്സിനു താഴെയുള്ളവർക്ക് സ്വന്തം ഇഷ്ടപ്രകാരം വാക്‌സിൻ എടുക്കാം.

shortlink

Related Articles

Post Your Comments


Back to top button