Latest NewsIndia

‘രുദ്രാക്ഷവും ഭസ്മവും ധരിക്കുന്നത് തെമ്മാടികൾ’ സർക്കാർ എയിഡഡ് ക്രിസ്ത്യൻ സ്‌കൂളിൽ ദളിത് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

ഇയാൾ കുട്ടിയെ മർദ്ദിക്കുന്ന വീഡിയോ ക്ലാസിലെ തന്നെ മറ്റൊരു വിദ്യാർത്ഥി മൊബൈലിൽ പകർത്തിയതോടെയാണ് സംഭവം വെളിയിൽ വന്നത്.

ചെന്നൈ: ജോയ്സൺ എന്ന തമിഴ്‌നാട് അധ്യാപകൻ ക്ലാസ് റൂമിൽ മറ്റു വിദ്യാർത്ഥികളുടെ മുന്നിലിട്ട് 17 വയസ്സുള്ള ദളിത് വിദ്യാർത്ഥിയെ ചവിട്ടി, ക്രൂരമായി വടികൊണ്ട് മർദ്ദിച്ചു, എന്നിട്ടും കലിയടങ്ങാതെ വലിച്ചിഴച്ചു. കാരണമോ ഹിന്ദു വിശ്വാസിയായ വിദ്യാർത്ഥി വിഭൂതി നെറ്റിയിൽ ധരിക്കുകയും കഴുത്തിൽ രുദ്രാക്ഷം ഇടുകയും ചെയ്തുവത്രേ! ഇയാൾ കുട്ടിയെ മർദ്ദിക്കുന്ന വീഡിയോ ക്ലാസിലെ തന്നെ മറ്റൊരു വിദ്യാർത്ഥി മൊബൈലിൽ പകർത്തിയതോടെയാണ് സംഭവം വെളിയിൽ വന്നത്.

തുടർന്ന് വലിയ പ്രതിഷേധങ്ങളാണ് ഇയാൾക്കെതിരെ ഉയർന്നത്. സംഭവം വിവാദമായതോടെ അധ്യാപകനെ പട്ടികജാതി -വർഗ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.
തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ക്രിസ്ത്യൻ അധ്യാപകൻ ആണ് പ്രതി. ഇയാൾക്ക് വിദ്യാർത്ഥികൾ രുദ്രാക്ഷം ധരിക്കുന്നതും വിഭൂതി ധരിക്കുന്നതും ഒട്ടും ഇഷ്ടപ്പെട്ടില്ല. ഇതുമൂലം അദ്ദേഹം വിദ്യാർത്ഥികളോട് മോശമായി പെരുമാറിയെന്ന് മാത്രമല്ല അവരെ മർദ്ദിക്കുകയും ചെയ്തു.

തുടർന്ന് സ്‌കൂളിനും അധ്യാപകനുമെതിരെ കർശന നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെല്ലിന് കത്തെഴുതി. തമിഴ്‌നാട്ടിലെ വ്യാപക മതപരിവർത്തനത്തിന് പിന്നാലെയാണ് ഇത്തരം ശിക്ഷാ രീതികളും സ്‌കൂളുകളിൽ അവലംബിച്ചിരിക്കുന്നത്. സ്റ്റാലിൻ അധികാരത്തിലേറിയതോടെ മതപരിവർത്തന മാഫിയ വീണ്ടും പിടിമുറുക്കുന്നതായി പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ പരാതിയായി തമിഴ് ഭാഷയിൽ എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ വൈറലാണ്.


പത്താം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികളായ കിരുബകരന്റെയും കിരുബാനന്ദന്റെയും മാതാപിതാക്കൾ മുഖ്യമന്ത്രിയുടെ പ്രത്യേക സെല്ലിന് ഈ കത്ത് എഴുതിയിട്ടുണ്ട്. ഇതിൽ, ജോയ്സൺ എന്ന ക്രിസ്ത്യൻ അദ്ധ്യാപകൻ തന്റെ കുട്ടികളെ രുദ്രാക്ഷം ധരിച്ചതിനും വിഭൂതി പ്രയോഗിച്ചതിനും മോശമായി പെരുമാറുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. കാഞ്ചീപുരത്തെ സർക്കാർ-എയ്ഡഡ് സ്കൂളായ ആൻഡേഴ്സൺ ഹയർ സെക്കൻഡറി സ്കൂളിൽ ആണ് ഈ ക്രൂര സംഭവം അരങ്ങേറിയത്.

വിഭൂതിയും രുദ്രാക്ഷവും ധരിച്ചതിന് അധ്യാപകനായ ജോയ്‌സൺ ആൺകുട്ടികളുടെ മതപരമായ വിശ്വാസത്തെ അപമാനിച്ചുവെന്ന് പരാതിയിൽ പറയുന്നു. ശിവന്റെ ചിഹ്നങ്ങൾ ധരിക്കുന്നവർ അധാർമികരാണെന്നും അധ്യാപകൻ പറഞ്ഞത് വിഡിയോയിൽ ഉണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം സ്‌കൂളിൽ എത്തിയ മാതാപിതാക്കളോടും ഇയാളെ അഹന്തയോടെയാണ് പെരുമാറിയത്. കുട്ടികളെ മതപരിവർത്തനം ചെയ്യാൻ ഇയാളെ മുൻപും ശ്രമിച്ചിട്ടുള്ളതായും റിപോർട്ടുകൾ ഉണ്ട്. ഇയാളെ ചോദ്യം ചെയ്‌ത മാതാപിതാക്കളെയും ഇയാൾ അപമാനിച്ചാണ് വിട്ടത്.

വിദ്യാർത്ഥികളെ മതം മാറ്റാൻ ശ്രമിക്കുകയാണോ എന്ന് ചോദിച്ചപ്പോൾ, ജോയ്സൺ അഹങ്കാരത്തോടെ ചോദിച്ചു, വിദ്യാർത്ഥികൾ അവരുടെ മതചിഹ്നങ്ങൾ ധരിച്ച് സ്കൂളിലേക്ക് വന്നു മറ്റു വിദ്യാർത്ഥികളെ മതം മാറ്റാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന്. എന്നാൽ സ്കൂൾ പരിസരത്തെ കുരിശുകളും യേശുവിന്റെ പ്രതിമകളും പ്രാർത്ഥനാലയങ്ങളും മറ്റും ഉണ്ടായിരുന്നത് ക്രിസ്ത്യൻ മത ചിഹ്നങ്ങളല്ലേ എന്ന് അവർക്ക് തിരികെ മറുപടി നൽകി.

ചർച്ച് ഓഫ് സൗത്ത് ഇന്ത്യ നടത്തുന്ന ഈ വിദ്യാലയത്തിന് 150 വർഷത്തിലേറെ പഴക്കമുണ്ടെങ്കിലും ധന സഹായം നൽകുന്ന സർക്കാർ രക്ഷാധികാരികളാണ്. കാഞ്ചീപുരം ലോക്‌സഭാ മണ്ഡലത്തിലെ നിലവിലെ എംപിയായ സെൽവം ഡിഎംകെ നേതാവും ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥിയുമാണ്. ഈയിടെ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ 75 -ആം വാർഷികത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പങ്കെടുത്തു. സിഎസ്ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് സ്ഥാപനങ്ങൾ നടത്തുന്നു, ഈ സ്കൂളുകളിൽ ഹിന്ദു വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നത് ഇതാദ്യമായല്ല എന്നാണ് ഉയരുന്ന ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button