PalakkadLatest NewsKeralaNattuvarthaNews

പ്രതിമ തകർത്തു, വരാന്തയിൽ മലമൂത്ര വിസര്‍ജനം നടത്തി: പാലക്കാട് സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമം

കാഞ്ഞിരപ്പുഴ: പാലക്കാട് കോണ്‍വെന്റ് സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. മുണ്ടക്കുന്ന് ഹോളി ഫാമിലി കോണ്‍വെന്റ് യുപി സ്‌കൂളില്‍ലാണ് ഒരുകൂട്ടം സാമൂഹിക വിരുദ്ധര്‍ അതിക്രമിച്ച് കയറുകയും സ്‌കൂളിലെ പ്രതിമകൾ തകർക്കുകയും ചെയ്തത്. സ്‌കൂളിന്റെ ഇടവഴിയിലെ വരാന്തയിൽ ഇവർ മലമൂത്ര വിസര്‍ജനം നടത്തുകയും മലം വാരി ചുമരിലും വാതിലിലും തേക്കുകയും ചെയ്തു.

Also Read:കോടികളുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി ഇന്ന് പഞ്ചാബില്‍

സ്‌കൂൾ വരാന്തയിൽ സ്ഥാപിച്ചിരുന്ന പ്രതിമകളുടെ കൈ നശിപ്പിക്കുകയും കുരിശുമാല പൊട്ടിച്ചിടുകയും ചെയ്തു. വിശുദ്ധ മറിയം ത്രേസ്യയുടെ ചിത്രം നശിപ്പിച്ച് സ്‌കൂളിന് പിറകില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. മറിയം ത്രേസ്യയുടെ പ്രതിമക്കു മുന്നില്‍ പ്രാര്‍ഥിക്കുന്ന കുട്ടിയുടെ പ്രതിമയുടെ കൈയും കാലും തകര്‍ത്തു. വിദ്യാര്‍ഥികളുടെ ഹെല്‍പ് ഡെസ്‌ക് പരാതിപ്പെട്ടിയും നശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 8.45ന് സ്‌കൂള്‍ തുറക്കാനെത്തിയ ഓഫിസ് അസിസ്റ്റന്റാണ് സംഭവം ആദ്യം കണ്ടത്.

വൈദ്യുതി മെയിന്‍ സ്വിച്ച് ഓഫ് ചെയ്താണ് തലേന്ന് അധികൃതര്‍ ഗേറ്റ് അടച്ച് പോയത്. എന്നാല്‍, പുറത്തെ സ്വിച്ചുകള്‍ ഓണാക്കിയ നിലയിലായിരുന്നു. മണ്ണാര്‍ക്കാട് ഡിവൈഎസ്പി വിഎ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ പോലിസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. മണ്ണാര്‍ക്കാട് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments


Back to top button