Latest NewsKeralaMollywoodNews

പ്രളയത്തിന് കാരണം മോഹൻലാലോ ? താരത്തിന്റെ പുതിയ ചിത്രത്തെ പരിഹസിക്കുന്നവരോട് സോഷ്യൽ മീഡിയ

മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ആറാട്ട് എന്നിവയാണ് മോഹന്‍ലാലിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.

മലയാളത്തിന്റെ പ്രിയതാരമാണ് മോഹൻലാൽ. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിതത്തിന് നേരെ വിമർശനം. സംസ്ഥാനത്ത് കനത്ത മഴയാണ്. പലയിടത്തും ഉരുൾപൊട്ടി. ഇരുപതിൽ അധികം പേർ അന്തരിച്ചു. പ്രളയ സമാനമായ ഒരു അവസ്ഥയിൽ നാട് നിൽക്കുമ്പോൾ ഫോട്ടോ പങ്കുവച്ചത് ശരിയല്ലെന്ന വിമർശനമാണ് ഉയരുന്നത്.

read also: ഇനി പാർക്കിംഗ് ഫീസും വാട്ട്‌സ്ആപ്പ് വഴി അടയ്ക്കാം: ദുബായിയിൽ പുതിയ സംവിധാനം ആരംഭിക്കുന്നു

ഈ സമയത്ത് ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇട്ട് കളിക്കാന്‍ നാണമില്ലേ, മുള്ളന്‍ കൊല്ലി വേലായുധന്‍ സെക്കന്‍ഡ് പാര്‍ട്ടാണ് പ്രതീക്ഷിക്കുന്നത്, പ്രളയത്തെക്കുറിച്ച് ഒരു ബ്ലോഗ് എഴുതാമോ പറ്റില്ലല്ലേ എന്നിങ്ങനെ കമന്റുകളുടെ നീണ്ട നിര തന്നെയുണ്ട്. എന്നാൽ മോഹൻലാൽ ആണോ പ്രളയത്തിന് കാരണമെന്ന ചോദ്യവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്

മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ആറാട്ട് എന്നിവയാണ് മോഹന്‍ലാലിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button