Latest NewsEuropeNewsInternational

ഡെൽറ്റാ വ്യാപനം: ന്യൂസിലാൻഡിൽ കോവിഡ് കേസുകൾ ഉയരുന്നു

ന്യൂസിലാൻഡ്: ന്യൂസിലാൻഡിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു. ഓക്ക്‌ലാൻഡിൽ ഡെൽറ്റാ വ്യാപിച്ചതോടെയാണ് ന്യൂസിലാൻഡിൽ വീണ്ടും കോവിഡ് കേസുകൾ ഉയരാൻ തുടങ്ങിയത്. ചൊവ്വാഴ്ച്ച 94 പുതിയ കേസുകളാണ് ന്യൂസിലാൻഡിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 87 എണ്ണവും ഓക്ക്‌ലാൻഡിലാണ്.

Read Also: മുസ്ലിങ്ങളുടെ പേരില്‍ സാമൂഹ്യവിരുദ്ധരാണ് ബംഗ്ലാദേശില്‍ ഹിന്ദുക്കളെ കൊന്നൊടുക്കിയതെന്ന് എസ് ഡി പി ഐ

കോവിഡ് വ്യാപനത്തെ തുടർന്ന് ന്യൂസിലാൻഡിൽ 28 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 38 പേരാണ് ആശുുപത്രിയിൽ ചികിത്സയിലുള്ളത്. അതേസമയം ഓക്ക്‌ലാൻഡിൽ ലോക്ക് ഡൗൺ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി.

കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരും കുത്തിവയ്പ് എടുക്കാത്തവരുമാണ് കേസുകളുടെ എണ്ണം വർധിക്കാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. കർശന നിയന്ത്രണങ്ങളാണ് ഓക്ക്‌ലാൻഡിൽ ഏർപ്പെടുത്തിയിക്കുന്നതെങ്കിലും രോഗവ്യാപനം കുറയുന്നില്ലെന്നാണ് വിവരം. നിയമങ്ങൾ എല്ലാവർക്കുമുള്ളതാണെന്നും എല്ലാവരും നിയന്ത്രണങ്ങൾ പാലിക്കണമെന്നും ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാവരും കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

ജനസംഖ്യയുടെ ഏതാണ്ട് 67 ശതമാനം പേരും ന്യൂസിലാൻഡിൽ പൂർണ്ണമായും കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

Read Also: ‘മോദി സ്‌കൂളില്‍ പോയിട്ടില്ല,അദ്ദേഹത്തിന്റെ നിരക്ഷരത കാരണം രാജ്യം കഷ്ടപ്പെടുന്നു’: വിവാദമായി കോണ്‍ഗ്രന്റെ ട്വീറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button